
ഒരു തലവേദന വന്നാലോ പനി വന്നാലോ ഡോക്ടറോട് പോലും ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരം വേദനകള്‍ വരുമ്പോള്‍ പാരസെറ്റാമോളിന് പകരം ബിയര്‍ കുടിച്ചാല്‍ മതിയെന്നാണ് ലണ്ടണിലെ ഗ്രീന്‍വിച്ച് യൂണിവേഴ്സ്റ്റി ( University of Greenwich) നടത്തിയ പഠനം പറയുന്നത്.
ഒരു ബോട്ടില്‍ ബിയര്‍ കുടിച്ചാല്‍ പാരസെറ്റാമോള്‍ കഴിക്കുന്നതിനെക്കാള്‍ 25 ശതമാനം വരെ ആശ്വാസം ലഭിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗ്രീന്‍വിച്ച് യൂണിവേഴ്സ്റ്റി ഈ വിഷയത്തില്‍ 18 പഠനങ്ങള്‍ വരെ നടത്തിയത്രേ. ശരീരത്തിലെ വേദനയെ നിയന്ത്രിക്കാനുള്ള കഴിവ് ബിയറിന് ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു.
മിതമായ അളവില്‍ ബിയര്‍ കുടിക്കുന്നതിലൂടെ ശരീരത്തിലെ ആള്‍ക്കഹോളിന്‍റെ അളവ് 0.08 ശതമാനം എന്നനിലയില്‍ ഉയരുകയും വേദനയെ നിയന്ത്രിക്കാന്‍ ഇത് സഹായകമാവുകയും ചെയ്യുമെന്നും പഠനം സൂചിപ്പിക്കുന്നു. ഇത് നല്ലൊരു വേദനസംഹാരിയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കി ഡോ. ട്രെവര്‍ തോംസണ്‍ അവകാശപ്പെടുന്നു.
എന്നാല്‍ കേരളത്തിലെ ചില ഡോക്ടര്‍മാരോട് ചോദിച്ചപ്പോള്‍ ഇവയൊന്നും വൈദ്യശാസ്ത്രപരമായി അംഗീകരിക്കില്ല എന്നായിരുന്നു മറുപടി. തിരുവനന്തപുരത്തെ ചെസ്റ്റ് ആന്‍റ് അലര്‍ജി സ്പെഷ്യലിസ്റ്റായ ഡോ. അര്‍ഷാദ് പറയുന്നതും ഡോക്ടര്‍മാര്‍ ഇത് നിര്‍ദ്ദേശിക്കില്ല എന്നുതന്നെയാണ്.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam