Omicron Reinfection : ഒമിക്രോൺ വകഭേദം; റീഇൻഫെക്ഷനുള്ള സാധ്യത കൂടുതലോ? വി​ദ​ഗ്ധർ പറയുന്നു

Web Desk   | Asianet News
Published : Jan 16, 2022, 05:38 PM ISTUpdated : Jan 16, 2022, 05:43 PM IST
Omicron Reinfection :  ഒമിക്രോൺ വകഭേദം; റീഇൻഫെക്ഷനുള്ള സാധ്യത കൂടുതലോ? വി​ദ​ഗ്ധർ പറയുന്നു

Synopsis

രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്തവരിലും ബൂസ്റ്റർ ഡോസ് എടുത്ത് കഴിഞ്ഞവരിലും ഡെൽറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിക്കുന്നതായി ഗവേഷകർ കണ്ടെത്തി.  

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഒരു വ്യക്തിയിൽ രണ്ട് തവണ ബാധിച്ചേക്കാമെന്ന് വിദഗ്ധർ. ആദ്യത്തെ ഒമിക്രോൺ അണുബാധ പ്രതിരോധ സംവിധാനത്തെ വേണ്ടത്ര ഉത്തേജിപ്പിക്കാത്ത ഒരു 'ലോ-ഡോസ്' ആണെങ്കിൽ തീർച്ചയായും ഒരു ഒമിക്രോൺ റീഇൻഫെക്ഷൻ സാധ്യമാണെന്ന് യുഎസ് എപ്പിഡെമിയോളജിസ്റ്റ് എറിക് ഫീഗ്ൽ-ഡിംഗ് പറഞ്ഞു.

പുതിയ ഒമിക്രോൺ റീഇൻഫെക്ഷനുകളെ കുറിച്ച് നിരവധി പഠനങ്ങൾ നടന്ന് വരികയാണ്. ഒരു രോഗിക്ക് രണ്ട് തവണ ഒമിക്രോൺ അണുബാധയുണ്ടാകുമെന്ന് 'Rutgers New Jersey Medical School' പ്രൊഫസറായ സ്റ്റാൻലി വെയ്‌സ് എറിക്കിന്റെ ട്വിറ്റിന് മറുപടി നൽകി. ഒമിക്രോൺ അതിവേ​ഗത്തിൽ പകരുന്നു. മാത്രമല്ല ഇത് അതിശയകരമായ സംരക്ഷണ പ്രതിരോധശേഷി ഉണ്ടാക്കുന്നില്ലെന്നാണ് കരുതുന്നതെന്ന് വെയ്സ് പറഞ്ഞു.

ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്ത് ദക്ഷിണാഫ്രിക്കയിലെ ഒരു വൈറോളജിസ്റ്റിൽ നിന്ന് താൻ അടുത്തിടെ പങ്കെടുത്ത ഒരു പ്രഭാഷണം വെയ്‌സ് ഉദ്ധരിച്ചു. ഒമിക്രോൺ റീഇൻഫെക്ഷൻ ഉണ്ടായ നിരവധി ആളുകളെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒമിക്രോണിന് മറ്റ് അണുബാധകൾ ഉള്ളവരെ ബാധിക്കാമെന്നും ഇത് കുറച്ച് പ്രതിരോധശേഷിയുള്ള ചിലരിൽ നേരിയ ലക്ഷണങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒമിക്രോൺ വേരിയന്റ് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടിയിലധികം കൂടുതലാണെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ പഠനത്തിൽ പറയുന്നു.

രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്തവരിലും ബൂസ്റ്റർ ഡോസ് എടുത്ത് കഴിഞ്ഞവരിലും ഡെൽറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിക്കുന്നതായി ഗവേഷകർ കണ്ടെത്തി.

Read more : ഒമിക്രോണിനെക്കാളും ആശങ്കാജനകമായ വകഭേദങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്ന് ​ഗവേഷകർ

 

PREV
click me!

Recommended Stories

നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ
അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ