രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കൂ

By Web TeamFirst Published Nov 4, 2019, 9:58 PM IST
Highlights

 രാത്രി സമയങ്ങളിലെ കാര്‍ബോ ഇന്‍ടേക്ക് ആണ് ഭാരം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ കാരണമാകുന്നത്. നമ്മള്‍ രാത്രിയിൽ കഴിക്കാറുള്ള  ചില പഴങ്ങള്‍, പച്ചക്കറികള്‍ , നട്സ് എന്നിവയിലെല്ലാം കാര്‍ബോഹൈഡ്രേറ്റ് ഉണ്ട്

തടി കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ആവശ്യമുള്ളതും പോഷക​ഗുണങ്ങൾ അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിച്ചാൽ തടി എളുപ്പം കുറയ്ക്കാനാകും. പ്രോട്ടീന്‍, മിനറല്‍സ്, മൈക്രോന്യൂട്രിയന്റ്സ്, ഫൈബര്‍ എന്നിവ ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയും കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത്‌ കുറയ്ക്കുകയും ചെയ്‌താല്‍ ഭാരം എളുപ്പം കുറയ്ക്കാനാകുമെന്നാണ് ഡയറ്റീഷ്യന്മാർ പറയുന്നത്.. 

പ്രത്യേകിച്ച് രാത്രി സമയങ്ങളിലെ കാര്‍ബോ ഇന്‍ടേക്ക് ആണ് ഭാരം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ കാരണമാകുന്നത്. നമ്മള്‍ രാത്രിയിൽ കഴിക്കാറുള്ള  ചില പഴങ്ങള്‍, പച്ചക്കറികള്‍ , നട്സ് എന്നിവയിലെല്ലാം കാര്‍ബോഹൈഡ്രേറ്റ് ഉണ്ട്. ശരിക്കും രണ്ടുതരത്തിലെ കാര്‍ബോഹൈഡ്രേറ്റ്സ് ഉണ്ട്. ഗുഡ് കാർബും ബാഡ് കാർബും. ഇതില്‍ പഞ്ചസാരയാണ് ബാഡ് കാർബ് വിഭാഗത്തില്‍ വരുന്നത്. എന്നാല്‍ ഗുഡ് കാർബ് വലിയ ദോഷം ചെയ്യില്ലത്രേ..

കിടക്കുന്നതിനു മുൻപ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് ഭാരം വര്‍ധിക്കാന്‍ ഏറ്റവും കൂടുതല്‍ കാരണമാകുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. രാത്രിയിൽ മാത്രമല്ല വൈകുന്നേരങ്ങളിലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കഴിവതും ഒഴിവാക്കുകയാണ് വേണ്ടതെന്ന് വിദ്​ഗധർ പറയുന്നു.

തടി കുറയ്ക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും കുറയ്ക്കേണ്ട ആവശ്യമില്ല. പകരം വര്‍ക്ക്‌ ഔട്ട്‌ സമയത്തിനു ശേഷം കാര്‍ബോ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്.  രാത്രിയിൽ ബിരിയാണി, ജങ്ക് ഫുഡ്, എണ്ണ പലഹാരങ്ങൾ എന്നിവ കഴിക്കുന്നത് ശരീരഭാരം കൂടുന്നതിന് കാരണമാകുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

click me!