വളര്‍ത്തുപൂച്ച മാന്തി; അറുപത്തിയഞ്ചുകാരിക്ക് സംഭവിച്ചത്...

By Web TeamFirst Published Nov 4, 2019, 1:01 PM IST
Highlights

പൂച്ച മാന്തിയതിനെ തുടര്‍ന്ന് ഷേളി ഹയര്‍ എന്ന അറുപത്തിയഞ്ചുകാരി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞത് അഞ്ച് ദിവസമാണ്.  കടുത്ത പനിയായിരുന്ന ആദ്യ ലക്ഷണം.

പൂച്ച മാന്തിയതിനെ തുടര്‍ന്ന് ഷേളി ഹയര്‍ എന്ന അറുപത്തിയഞ്ചുകാരി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞത് അഞ്ച് ദിവസമാണ്.  കടുത്ത പനിയായിരുന്ന ആദ്യ ലക്ഷണം. പിന്നീട് ശരീരവേദനയും എല്ലുകളും വേദനയ്ക്കാന്‍ തുടങ്ങി. വിശപ്പ് പോലും ഇല്ലാതായി. പനിയുടെ ലക്ഷണങ്ങള്‍ ആയിരിക്കുമെന്നാണ് ഇംഗ്ലണ്ട് സ്വദേശിനിയായ ഷേളി ആദ്യം കരുതിയത്.  

എന്നാല്‍ പൂച്ച മാന്തിയ ഭാഗത്തെ ആഴമുള്ള മുറിവ് കൂടുതല്‍ ചുവന്ന നിറമാകാന്‍ തുടങ്ങിയപ്പോഴാണ് ഷേളിയ്ക്ക്  എന്തോ സംശയം തോന്നിയതും അടുത്തുളള ആശുപത്രിയില്‍ പോയതും. അപ്പോഴേയ്ക്കും ഷേളിയുടെ കൈ മുഴുവന്‍ നീരായി കഴിഞ്ഞിരുന്നു. പരിശോധിച്ച ഡോക്ടര്‍മാര്‍ ഷേളിക്ക് ശസ്ത്രക്രിയ വേണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. അടിയന്തരശസ്ത്രക്രിയയിലൂടെ ആ ഭാഗത്തെ കോശം നീക്കം ചെയ്യുകയായിരുന്നു. ശേഷം അഞ്ച് ദിവസം ഷേളി അബോധാവസ്ഥയിലായിരുന്നു. ഒരു മാസത്തിന് ശേഷമാണ് ഷേളി ആശുപത്രി വിട്ടത്. 

പൂന്തോട്ടം വൃത്തിയാക്കുന്നതിനിടെയാണ് ഷേളിയെ പൂച്ച മാന്തിയത്. മാന്തിയപ്പോള്‍ നല്ല വേദന ഉണ്ടായിരുന്നെങ്കിലും പനിയുടെ ലക്ഷണങ്ങളുടെ അവസാനമാണ് ഇതാണ് കാരണമെന്ന് മനസ്സിലായത് എന്നും ഷേളി പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷവും ഞാന്‍ മരിക്കുമെന്ന് തോന്നിയെന്നും ഷേളി പറയുന്നു. 

click me!