Liver Health : കരളിനെ സംരക്ഷിക്കാൻ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട ചിലത്...

Web Desk   | Asianet News
Published : Feb 28, 2022, 04:02 PM ISTUpdated : Feb 28, 2022, 04:51 PM IST
Liver Health : കരളിനെ സംരക്ഷിക്കാൻ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട ചിലത്...

Synopsis

അമിതഭാരം, പ്രമേഹം അല്ലെങ്കിൽ ഉയർന്ന ലിപിഡ് പ്രൊഫൈൽ ഉള്ളവരിൽ സാധാരണയായി ഫാറ്റി ലിവർ കണ്ട് വരുന്നു മോശം ഭക്ഷണ ശീലങ്ങൾ, പ്രത്യേകിച്ച് കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമം ഫാറ്റി ലിവറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും ഡോ. രാജീവ് ലോചൻ പറഞ്ഞു.

മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ. ലിവർ സിറോസിസ് , ഫാറ്റി ലിവർ പോലുളള രോഗങ്ങളാണ് പലപ്പോഴും ലിവറിനെ ബാധിക്കുന്നത്. മദ്യപാനം ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾക്കുള്ള പ്രധാന കാരണമാണ്. പാരമ്പര്യം, അമിതമായ വണ്ണം, ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്നിവയെല്ലാം കരൾ രോ​ഗത്തിന് കാരണമാകും. കരളിന്റെ ആരോഗ്യം മോശമാണെന്ന് ശരീരം പ്രകടമാകുന്ന ലക്ഷണങ്ങളുണ്ട്. ഇവ തിരിച്ചറിഞ്ഞാൽ തുടക്കത്തിൽ ചികിത്സ തേടി പരിഹാരം കണ്ടെത്താം.

ആഗോളതലത്തിൽ ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ മൂന്നാമത്തെ പ്രധാന കാരണമാണ് കരൾ അർബുദം, കരൾ കാൻസറിന്റെ ഏറ്റവും സാധാരണമായ രൂപമാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (എച്ച്സിസി). കൂടാതെ ഹെപ്പാറ്റിക് അഡിനോമ, ഫോക്കൽ നോഡുലാർ ഹൈപ്പർപ്ലാസിയ തുടങ്ങിയ കരൾ മുഴകളെന്ന് ബംഗ്ലളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ലീഡ് കൺസൾട്ടന്റായ ഡോ. രാജീവ് ലോചൻ പറഞ്ഞു.

അമിതഭാരം, പ്രമേഹം അല്ലെങ്കിൽ ഉയർന്ന ലിപിഡ് പ്രൊഫൈൽ ഉള്ളവരിൽ സാധാരണയായി ഫാറ്റി ലിവർ കണ്ട് വരുന്നു മോശം ഭക്ഷണ ശീലങ്ങൾ, പ്രത്യേകിച്ച് കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമം ഫാറ്റി ലിവറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും ഡോ. രാജീവ് ലോചൻ പറഞ്ഞു.

ജങ്ക് ഫുഡ് ആളുകളുടെ ജീവിതത്തിന്റെ ഒരു പതിവ് ഭാഗമായി മാറിയിരിക്കുന്നു. ജങ്ക് ഫുഡ് അമിതവണ്ണത്തിന് കാരണമാകുക മാത്രമല്ല കരളിനെ തകരാറിലാക്കുകയും സിറോസിസിലേക്ക് നയിക്കുകയും കരൾ കാൻസർ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 ജങ്ക് ഫുഡ് ശരിയായി പാകം ചെയ്തിട്ടില്ലാത്തതോ ഹൈഡ്രോകാർബൺ ഉള്ളതോ ആണ്. അതിനെ പോളിസൈക്ലിക്ക ഹൈഡ്രോകാർബൺ എന്ന് വിളിക്കുന്നു .അല്ലെങ്കിൽ കാൻസറിന് കാരണമാകുന്ന ചില രാസവസ്തുക്കൾ ഉണ്ട്. അർബുദത്തിന് സമാനമായ ഫലമുണ്ടാക്കുന്ന ചില രാസവസ്തുക്കൾ ഉണ്ടെന്നും ഡോ. രാജീവ് പറഞ്ഞു. 

ജങ്ക് ഫുഡ് കഴിച്ചാൽ കുടലിലെ ചീത്ത ബാക്ടീരിയകളെ വർദ്ധിപ്പിക്കുകയും അത് ക്യാൻസറിന് കാരണമാകുകയും ചെയ്യുന്നു. കലോറി അടങ്ങിയ ഭക്ഷണങ്ങൾ, ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ, മധുര പാനീയങ്ങൾ, വ്യായാമത്തിന്റെ അഭാവം ഇവയെല്ലാം കരളിന്റെ ആരോ​ഗ്യത്തെ ബാധിക്കാം. 

കരളിന്റെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ...

പാലക് ചീര, ​​​ബ്രൊക്കോളി, കാബേജ് എന്നിവ കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

സോയാ പ്രോട്ടീൻ കരളിൽ കൊഴുപ്പടിയുന്നത് കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്. സോയാ പ്രോട്ടീൻ ഉത്പന്നങ്ങളായ ടോഫു മുതലായവ കൊഴുപ്പു കുറഞ്ഞതും ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയതുമാണ്. ഇവ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമത്തിലും ഉപയോഗപ്രദമാണ്.

അവാക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകൾ ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും മികച്ചതാണ്. കരളിലെ കൊഴുപ്പ് അടിയുന്നത് തടയാനും ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ധാരാളം ഭക്ഷ്യനാരുകൾ അടങ്ങിയ ഓട്‌സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കരളിൽ കൊഴുപ്പ് അടിയുന്നത് തടയും.

മിതമായ അളവിൽ കാപ്പി ശീലമാക്കുന്നവരിൽ ഫാറ്റി ലിവർ അവസ്ഥ മൂർച്ഛിക്കാതിരിക്കാനും കരളിലെ ദോഷകരമായ എൻസൈം അളവ് കുറയ്ക്കാനും സഹായകരമാണെന്ന് പഠനങ്ങൾ പറയുന്നു. കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ ആണ് ഇതിന് സഹായിക്കുന്നത്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ...

ഫാറ്റി ലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. 

കൊഴുപ്പുള്ള ഭക്ഷണങ്ങൾ ദോഷകരമാണ്. ഇറച്ചി, ചീസ്, പനീർ പോലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.

പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. ഇത് ഫാറ്റി ലിവർ ഉണ്ടാക്കും.

ഫാറ്റി ലിവർ പ്രശ്നമുള്ളവർ‌ എണ്ണയിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ അടങ്ങിയ ഭക്ഷണങ്ങളിൽ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്.  സോഫ്റ്റ്‌ ഡ്രിങ്ക്സ് കുടിക്കുന്നത് നിർത്തുക. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പണ്ടുമുതലേ പഠനങ്ങൾ തെളിയിച്ചതാണ്. 

ഫാറ്റി ലിവർ വരാതിരിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ...

PREV
Read more Articles on
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍