ഒലീവ് ഓയിൽ ഉപയോ​ഗിച്ച് മുടി മസാജ് ചെയ്താലുള്ള 5 ​ഗുണങ്ങൾ

By Web TeamFirst Published May 27, 2019, 3:46 PM IST
Highlights

ചർമ്മസംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും വളരെ നല്ലതാണ് ഒലീവ് ഓയിൽ. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒലീവ് ഓയിൽ പല വിധത്തിലുള്ള ഗുണങ്ങളാണ് നൽകുക. ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ചെറുതായൊന്ന് ചൂടാക്കി തലയിൽ മസാജ് ചെയ്യുന്നത് മുടി തഴച്ച് വളരാൻ സഹായിക്കും.;

ഒലീവ് ഓയിൽ കൂടുതൽ പേരും ചർമ്മസംരക്ഷണത്തിനാണ് ഉപയോ​ഗിച്ച് വരുന്നത്. ചർമ്മസംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും വളരെ നല്ലതാണ് ഒലീവ് ഓയിൽ. മുടിയുടെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഒലീവ് ഓയിൽ പല വിധത്തിലുള്ള ഗുണങ്ങളാണ് നൽകുക. ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ചെറുതായൊന്ന് ചൂടാക്കി തലയിൽ മസാജ് ചെയ്യുന്നത് മുടി തഴച്ച് വളരാൻ സഹായിക്കും. ഒലീവ് ഓയിൽ ഉപയോ​ഗിച്ച് മുടി മസാജ് ചെയ്യുന്നതിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

താരൻ അകറ്റാം...

പെണ്‍കുട്ടികളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കുകയും കേശഭംഗി നഷ്‌ടമാകുകയും ചെയ്യും. താരൻ അകറ്റാൻ ഒലീവ് ഓയിൽ ഉപയോ​ഗിച്ച് 15 മിനിറ്റ് മുടി മസാജ് ചെയ്യാം. വെളിച്ചെണ്ണയും ഒലീവെണ്ണയും രണ്ട് ടീ സ്പൂണ്‍ വീതം, രണ്ട് ടീസ്പൂണ്‍ തേന്‍, മൂന്ന് ടീസ്പൂണ്‍ തൈര് എന്നിവ ഒരുമിച്ചു ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം. മുടി പൊട്ടുന്നത് തടയാൻ ഇത് ​ഗുണം ചെയ്യും. 

മുടി കൊഴിച്ചിൽ തടയാം...

 മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാർ​ഗങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിൽ ചെറുതായി ചൂടാക്കി അൽപം വെളിച്ചണ്ണയും ചേർത്ത് തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.

മുടിക്ക് തിളക്കം..

മുടിക്ക് തിളക്കം നല്കുന്നതിന് സഹായിക്കുന്ന മാർ​ഗങ്ങളിലൊന്നാണ് ഒലീവ് ഓയിൽ. ഇത് മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിയുടെ തിളക്കം വര്ദ്ധിപ്പിച്ച് ആരോഗ്യമുള്ള മുടിയിഴകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. 

അകാല നര...

ഇന്നത്തെ കാലത്ത്  മിക്ക ചെറുപ്പക്കാരും പ്രധാനമായി അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അകാലനര. 20 വയസ് ആകുമ്പോഴേ മിക്ക ചെറുപ്പക്കാരുടെയും മുടി നരച്ച് തുടങ്ങുന്നു. അകാലനര ചെറുപ്പക്കാരിലെ ആത്മവിശ്വാസം കുറയ്ക്കും. അകാല നരയ്ക്ക് ഏറ്റവും നല്ല പ്രതിവിധിയാണ് ഒലീവ് ഓയിൽ. ചെറുതായി ചൂടാക്കിയ ശേഷം തലയിൽ പുരട്ടുക. 

മുടിയുടെ അറ്റം പിളരുന്നത്...

മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിനും ഒലീവ് ഓയിൽ തന്നെയാണ് മികച്ചത്. ഒലീവ് ഓയിൽ ഉപയോ​ഗിച്ച് തല മസാജ് ചെയ്യുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാൻ സഹായിക്കും. കൂടാതെ, മുടിയുടെ കരുത്തിനും ഇത് വളരെ നല്ലതാണ്.

click me!