ബ്രേക്ക്‌ഫാസ്റ്റിൽ ഈ നാല് ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്; കാരണം...

Web Desk   | Asianet News
Published : Nov 22, 2020, 08:54 AM IST
ബ്രേക്ക്‌ഫാസ്റ്റിൽ ഈ നാല് ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്; കാരണം...

Synopsis

ഏറ്റവുമധികം പോഷകങ്ങള്‍ നിറഞ്ഞതാകണം പ്രാതല്‍ എന്ന് ചുരുക്കം. എന്നാല്‍ നമ്മുടെ ഇന്ത്യന്‍ ബ്രേക്ക്‌ഫാസ്റ്റ് വിഭവങ്ങളില്‍ ഉള്‍പ്പെടുന്ന ചില പ്രാതല്‍ വിഭവങ്ങള്‍ അനാരോഗ്യകരമാണ്. 

രാവിലെ രാജാവിനെപ്പോലെ കഴിക്കണം എന്നു പറയുന്നതു നമ്മളെല്ലാവരും കേട്ടിട്ടുണ്ടാകും. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അറിയാമോ? ഏറ്റവുമധികം പോഷകങ്ങള്‍ നിറഞ്ഞതാകണം പ്രാതല്‍ എന്ന് ചുരുക്കം. എന്നാല്‍ നമ്മുടെ ഇന്ത്യന്‍ ബ്രേക്ക്‌ഫാസ്റ്റ് വിഭവങ്ങളില്‍ ഉള്‍പ്പെടുന്ന ചില പ്രാതല്‍ വിഭവങ്ങള്‍ അനാരോഗ്യകരമാണ്. അവയില്‍ ചിലത് എന്തൊക്കെയാണെന്ന് നോക്കാം.

പൊറോട്ട...

നമുക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ട വിഭവമാണ് പൊറോട്ട എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഏറ്റവും അധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും പൊറോട്ടയാണെന്നതാണ് വസ്തുത. കഴിക്കാന്‍ രുചികരമെങ്കിലും ഇതില്‍ യാതൊരുവിധ ആരോഗ്യപരമായ ഗുണങ്ങളും ഇല്ലെന്നതാണ് വാസ്തവം. പൊറോട്ട കഴിക്കണമെന്ന് തോന്നുകയാണെങ്കിൽ മാള്‍ട്ടി ഗ്രൈന്‍ പൊറോട്ട ഉണ്ടാക്കിനോക്കൂ. 

 

 

ബ്രഡ് ടോസ്റ്റ്‌...

എഴുപതു ശതമാനം മൈദയാണ് മിക്കപോഴും ബ്രഡില്‍ ഉണ്ടാകുക. വൈറ്റ് ബ്രെഡിൽ‌ ഫൈബര്‍ വളരെ കുറവാണ്. . വയര്‍ നിറയും എന്നല്ലാതെ ഇതുകൊണ്ട് പ്രത്യേകിച്ചു പ്രയോജനം ഒന്നുമില്ല. ബ്രെഡ്‌ വേണം എന്നുള്ളവര്‍ ഗോതമ്പ് കൊണ്ട് നിര്‍മിക്കുന്ന ബ്രെഡ്‌ കഴിക്കാവുന്നതാണ്.

പൊരിച്ചതും വറുത്തതും...

പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ‌ പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. പൂരി, ബട്ടൂര, വട എല്ലാം ഇതില്‍ ഉള്‍പ്പെടും. രാവിലെ ഇവ കഴിക്കുന്നത് നെഞ്ചെരിച്ചിലും ആസിഡിറ്റിയും ഉണ്ടാക്കും.

 

 

ജങ്ക് ഫുഡ്...

സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത് അമിത വണ്ണത്തിന് ഇടയാക്കും. ഭാരം കൂടുക മാത്രമല്ല പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. ന്യൂഡിൽസ്, പിസാ,ബര്‍ഗര്‍ എന്നിവ ഒരു കാരണവശാലും പ്രാതലിൽ ഉൾപ്പെടുത്തരുത്. 

ഭാരം കുറയ്ക്കണമെന്നുണ്ടോ...? ഈ ഹെൽത്തി സാലഡ് കഴിക്കൂ

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ