മൂന്നാം തവണയും ക്യാന്‍സർ; വെളിപ്പെടുത്തി ഹോളിവുഡ‍് താരം

Published : Sep 03, 2022, 08:14 PM ISTUpdated : Sep 03, 2022, 08:36 PM IST
മൂന്നാം തവണയും ക്യാന്‍സർ; വെളിപ്പെടുത്തി ഹോളിവുഡ‍് താരം

Synopsis

തനിക്ക് നോൺ ഹോഡ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചുവെന്നും കീമോതെറാപ്പി തുടങ്ങിയെന്നുമാണ് എൺപത്തിനാലുകാരിയായ ജെയ്ൻ പറഞ്ഞത്. 

പ്രശസ്ത ഹോളിവു‍ഡ് താരവും ആക്റ്റിവിസ്റ്റുമായ ജെയ്ൻ ഫോണ്ടയ്ക്ക് ക്യാന്‍സര്‍. തനിക്ക് ക്യാന്‍സര്‍ ആണെന്ന് വെള്ളിയാഴ്ച്ചാണ് ജെയ്ൻ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. വ്യക്തിപരമായ ഒരു കാര്യം പറയാനുണ്ട് എന്നുപറഞ്ഞാണ് ജെയ്ൻ ക്യാൻസർ വിവരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചത്. 

തനിക്ക് നോൺ ഹോഡ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചുവെന്നും കീമോതെറാപ്പി തുടങ്ങിയെന്നുമാണ് എൺപത്തിനാലുകാരിയായ ജെയ്ൻ പറഞ്ഞത്. തന്റെ രോ​ഗം ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് എന്നും ഭാ​ഗ്യവതിയാണ് താനെന്നും ജെയ്ൻ പറയുന്നു. 

ശ്വേതരക്താണുക്കളെ ബാധിക്കുന്ന രോ​ഗം വൈകാതെ ശരീരത്തിന്റെ പ്രതിരോധശേഷിയെക്കൂടി ബാധിക്കുകയാണ് ചെയ്യുന്നത്.  ഇനി വരുന്ന ആറ് മാസം കീമോതെറാപ്പി ചെയ്യുമെന്നും ചികിത്സ നന്നായി പുരോ​ഗമിക്കുന്നുണ്ടെന്നും ജെയ്ൻ പറയുന്നു. ക്യാൻസർ ഒരു ടീച്ചറാണെന്നും അത് തനിക്ക് നൽകുന്ന പാഠങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ജെയ്ൻ കൂട്ടിച്ചേര്‍ത്തു. 

 

നേരത്തേയും ജെയ്നിന് ക്യാൻസർ ബാധിച്ചിരുന്നു. 2010-ൽ സ്തനത്തിൽ മുഴയുടെ രൂപത്തിലായിരുന്നു ക്യാന്‍സര്‍ കണ്ടെത്തിയത്. പിന്നീട് ചർമ്മത്തിലും ക്യാൻസർ ബാധിച്ചിരുന്നു. 

Also Read: പ്രമേഹ രോഗികള്‍ക്ക് ഈന്തപ്പഴം കഴിക്കാമോ?


അരക്കെട്ടില്‍ വര്‍ധിക്കുന്ന ഓരോ ഇഞ്ചും ഹൃദയാഘാത സാധ്യത 10 ശതമാനം കൂട്ടുമെന്ന് പഠനം 

 

വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ്, അമിതവണ്ണം തുടങ്ങിയവ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അരക്കെട്ടിന്‍റെ വലുപ്പം ഓരോ ഇഞ്ച് വര്‍ധിക്കുമ്പോഴും  ഹൃദയാഘാത സാധ്യത 10 ശതമാനം കൂടുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്. 

ഓക്സ്ഫോഡ് സര്‍വകലാശാല ആണ് പഠനം നടത്തിയത്. കുടവയറുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 3.21 മടങ്ങ് അധികമാണെന്നും യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയില്‍ അവതരിപ്പിച്ച ഈ ഗവേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. അമിതഭാരമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗ പ്രശ്നം വരാനുള്ള സാധ്യത 2.65 മടങ്ങ് അധികമാണെന്നും പഠനം പറയുന്നു. 

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങളും പ്രോട്ടീനും ഫൈബറും ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ കുടവയര്‍ കുറയ്ക്കാന്‍ കഴിയും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം