'നടക്കാനോ, സംസാരിക്കാനോ, ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥ'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

Published : Jul 25, 2024, 10:58 AM ISTUpdated : Jul 25, 2024, 11:02 AM IST
'നടക്കാനോ, സംസാരിക്കാനോ, ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥ'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

Synopsis

ആരോ​ഗ്യം മുഴുവനോടെ വഷളാവുകയായിരുന്നു എന്നാണ് ജാന്‍വി പറയുന്നത്. ഫ്ലൈറ്റിൽ കയറുന്നതിന് തൊട്ടുമുമ്പാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശരീരം തളർന്നുപോവുകയായിരുന്നു. തനിയെ റെസ്റ്റ് റൂമിലേക്ക് പോകാൻ പോലും കഴിയുന്നില്ലായിരുന്നു. സംസാരിക്കാനോ, നടക്കാനോ, ഭക്ഷണംകഴിക്കാനോ പോലും കഴിയുമായിരുന്നില്ലെന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ബോളിവുഡ് നടി ജാൻവി കപൂറിനെ മൂന്ന് ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടിയെ ജൂലൈ 18 നാണ് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ ഭക്ഷ്യവിഷബാധയിലൂടെ കടന്നുപോയതിനേക്കുറിച്ച് തുറന്നുപറയുകയാണ് ജാന്‍വി. ടൈംസ് നൗവിന് കൊടുത്ത അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. 

മിസ്റ്റർ&മിസിസ് മ​ഹി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താൻ തിരക്കിട്ട യാത്രകളിലായിരുന്നു. ഇതിനിടയിലാണ് ഭക്ഷ്യവിഷബാധയേറ്റത്. തനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. ആരോ​ഗ്യം മുഴുവനോടെ വഷളാവുകയായിരുന്നു എന്നാണ് ജാന്‍വി പറയുന്നത്. ഫ്ലൈറ്റിൽ കയറുന്നതിന് തൊട്ടുമുമ്പാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശരീരം തളർന്നുപോവുകയായിരുന്നു. തനിയെ റെസ്റ്റ് റൂമിലേക്ക് പോകാൻ പോലും കഴിയുന്നില്ലായിരുന്നു. സംസാരിക്കാനോ, നടക്കാനോ, ഭക്ഷണംകഴിക്കാനോ പോലും കഴിയുമായിരുന്നില്ലെന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു. ഉടവില്‍ ഡോക്ടര്‍മാരുടെ സേവനം തേടുകയും മതിയായ വിശ്രമം വേണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.  ഈ വിശ്രമം തനിക്ക് ആവശ്യമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും  ജാൻവി കൂട്ടിച്ചേര്‍ത്തു. 

സുധാൻഷു സാരിയയുടെ 'ഉലജ്' എന്ന ചിത്രമാണ് അടുത്തതായി ജാന്‍വിയുടെതായി റിലീസ് ചെയ്യാനുള്ള ചിത്രം. 'ഉലജ്' എന്ന ചിത്രത്തില്‍ ഒരു പ്രമുഖ കുടുംബത്തിൽ നിന്നുള്ള ഒരു യുവ നയതന്ത്രജ്ഞയുടെ വേഷത്തിലാണ് ജാന്‍വി എത്തുന്നത്.  ഒരു വിദേശ രാജ്യത്ത് ഉത്തരവാദിത്വമുള്ള ഒരു പോസ്റ്റിലിരിക്കുമ്പോള്‍ തനിക്ക് ചുറ്റും നടക്കുന്ന ഗൂഢാലോചനയ്ക്കെതിരെ നീങ്ങുന്ന ഒരു യുവ ഉദ്യോഗസ്ഥയായ സുഹാനയുടെ ത്രില്ലര്‍ കഥയാണ് 'ഉലജ്'  പറയുന്നത്. 

Also read: സ്ത്രീകളിലെ യൂറിനറി ഇൻഫെക്ഷൻ തടയാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?