'യുവാക്കളെ നിങ്ങൾ ഇഷ്ടം പോലെ കുടിയ്ക്കൂ'; മദ്യപാനം പ്രോത്സാഹിപ്പിച്ച് ജപ്പാൻ, കാരണം ഇത്..

Published : Aug 20, 2022, 07:24 PM ISTUpdated : Aug 20, 2022, 07:29 PM IST
'യുവാക്കളെ നിങ്ങൾ ഇഷ്ടം പോലെ കുടിയ്ക്കൂ'; മദ്യപാനം പ്രോത്സാഹിപ്പിച്ച് ജപ്പാൻ, കാരണം ഇത്..

Synopsis

യുവജനങ്ങളിൽ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിന് നാഷണൽ ടാക്സ് ഏജൻസി (എൻടിഎ) "സേക്ക് വിവ!" എന്ന പേരിൽ ഒരു  മത്സരം സംഘടിപ്പിക്കുന്നുണ്ട്. 20-39 വയസ്സിനിടയിലുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക.

യുവാക്കൾക്കിടയിൽ മദ്യപാനം പ്രോത്സാഹിപ്പിക്കാൻ ക്യാമ്പയിനുമായി സർക്കാർ. കൊവിഡിനെ തുടർന്ന് ഇടിഞ്ഞ മദ്യവിപണി തിരിച്ചു കൊണ്ട് വരിക എന്നതാണ് ലക്ഷ്യം. യുവജനങ്ങളിൽ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിന് 
നാഷണൽ ടാക്സ് ഏജൻസി (എൻടിഎ) "സേക്ക് വിവ!" എന്ന പേരിൽ ഒരു മത്സരം സംഘടിപ്പിക്കുന്നുണ്ട്. 20-39 വയസ്സിനിടയിലുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക.

ജപ്പാന്റെ സ്വന്തം മദ്യം സേക് വിവയുടെ പേരിലാണ് മത്സരം നടത്തുന്നത്. ജാപ്പനീസ് ആൽക്കഹോൾ ഡ്രിങ്കുകളുടെ ഡിമാൻഡ് വർധിപ്പിക്കാൻ സഹായിക്കുന്ന ബിസിനസ് ആശയങ്ങൾ കൊണ്ടുവരാൻ യുവാക്കളോട് ക്യാമ്പയ്ൻ അഭ്യർത്ഥിക്കുന്നു. മദ്യവ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായിക്കുന്ന പദ്ധതിയാണ് ജാപ്പനീസ് നികുതി ഏജൻസി വിവരിച്ചത്.

മദ്യത്തിന്റെ രുചി, പുതിയ പരീക്ഷണങ്ങൾ, വിൽപ്പന രീതി, അഭിരുചിയിൽ വന്ന മാറ്റം അടക്കമുള്ളവയിൽ പുത്തൻ ആശയങ്ങൾ കണ്ടെത്താനാണ് സർക്കാരിന്റെ നീക്കം. മത്സരത്തിനായി എൻറോൾ ചെയ്യുന്നതിന് എൻട്രി ഫീ ഇല്ല. ആർട്ടിഫിഷ്യൽ ഇന്റലിജെൻസോ മെറ്റാവേഴ്സോ ഉപയോഗപ്പെടുത്തിയുള്ള പ്രചാരണമാർഗങ്ങൾ, ഉൽപന്നങ്ങൾ, രൂപകൽപനകൾ, വിപണനതന്ത്രങ്ങൾ തുടങ്ങിയവയിലൂടെയൊക്കെ യുവാക്കളിൽ മദ്യപാനത്തിന് പ്രേരണയുളവാക്കുകയാണ് ക്യാമ്പയിനിൽ പങ്കെടുക്കുന്നവർ ചെയ്യുന്നതെന്ന് ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു.

ജപ്പാനില്‍ കൊവിഡ് കേസുകളിൽ വൻവർധനവ് ; 24 മണിക്കൂറിനിടെ രണ്ടരലക്ഷം രോഗികള്‍

മത്സരത്തിലെ ഫൈനലിസ്റ്റുകളെ സെപ്റ്റംബർ 27-നകം തിരഞ്ഞെടുക്കും. തുടർന്ന് ഒക്ടോബറിൽ മറ്റൊരു റൗണ്ട് നടക്കും. ഈ മത്സരത്തിന്റെ ഫലങ്ങൾ നവംബർ 10 ന് ടോക്കിയോയിൽ പ്രഖ്യാപിക്കുമെന്ന് അധികൃതർ പറഞ്ഞു. ജനനനിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണത്തിലുണ്ടായ വർധനവും കൊവിഡ് വ്യാപനം മൂലം ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ആഭ്യന്തര മദ്യവിപണിയെ സാരമായി ബാധിച്ചു.

യുവതലമുറയോട് മദ്യവ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള അപേക്ഷയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് വെബ്സൈറ്റിൽ പറയുന്നു. 1995-നെ അപേക്ഷിച്ച് 2020ൽ രാജ്യത്ത് മദ്യഉപഭോഗം വലിയ തോതിൽ കുറഞ്ഞെന്നാണ് നാഷണൽ ടാക്‌സിങ് ഏജൻസി വ്യക്തമാക്കിയിട്ടുള്ളത്. 1995ൽ 100 ലിറ്റർ (22 ഗാലൻ) മദ്യം പ്രതിവർഷം ഉപയോഗിച്ചിരുന്നു. എന്നാൽ ഇത് 75 ലിറ്റർ (16 ഗാലൻ) ആയി കുറഞ്ഞു. 

കൊവിഡ് രോഗികളിൽ തീവ്രത കുറയ്ക്കാൻ പ്രമേഹ മരുന്ന് ഫലപ്രദം: പഠനം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കരള്‍ അപകടത്തിലാണെന്നതിന്‍റെ സൂക്ഷ്മ ലക്ഷണങ്ങള്‍