കൗമാരക്കാരിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ

By Web TeamFirst Published Oct 31, 2020, 6:56 PM IST
Highlights

കൗമാരക്കാരിലും കൊവിഡ് വാക്‌സിൻ പരീക്ഷിക്കുമെന്ന് ​പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘത്തിലെ ഡോക്‌ടർമാരിൽ ഒരാളായ ജെറി സാൻഡോഫ് വ്യക്തമാക്കി. 

12 മുതൽ 18 വയസ് വരെ പ്രായമുള്ള കൗമാരക്കാരിലും കൊവിഡ് വാക്‌സിൻ പരീക്ഷിക്കാനൊരുങ്ങി മരുന്ന് നിർമ്മാതാക്കളായ ജോൺസൺ ആൻഡ് ജോൺസൺ. വെള്ളിയാഴ്‌ച അമേരിക്കയിൽ നടന്ന വിർച്വൽ യോഗത്തിലാണ് ഇക്കാര്യത്തിൽ നിർണായക തീരുമാനം ഉണ്ടായതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 

കൗമാരക്കാരിലും കൊവിഡ് വാക്‌സിൻ പരീക്ഷിക്കുമെന്ന് ​പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘത്തിലെ ഡോക്‌ടർമാരിൽ ഒരാളായ ജെറി സാൻഡോഫ് വ്യക്തമാക്കി. വളരെ ശ്രദ്ധയോടെ മാത്രമേ കൗമാരക്കാരിലേക്കുള്ള വാക്‌സിൻ പരീക്ഷണങ്ങളിലേക്ക് കടക്കൂവെന്ന് സാൻഡോഫ് പറഞ്ഞു. 

60,000 ത്തോളം വോളണ്ടിയര്‍മാരെ ഉൾപ്പെടുത്തി കഴിഞ്ഞ സെപ്‌റ്റംബറിൽ കമ്പനി വാക്‌സിൻ്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ പിന്നീടത് നിർത്തിവയ്ക്കുകയും ചെയ്തു. മരുന്ന് ഉപയോഗിച്ച ഒരാൾക്ക് ഗുരുതരരോഗം കണ്ടെത്തിയതിനെ തുടർന്നായിരുന്നും വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചത്. 

2021 ആദ്യത്തോടെ വാക്സിൻ പരീക്ഷണം അവസാനിക്കുന്ന രീതിയിലായിരുന്നു പരീക്ഷണങ്ങൾ നടത്തിയിരുന്നത്. ഈ സംഭവത്തിന് പിന്നാലെയാണ് 12 മുതൽ 18 വയസ് വരെ പ്രായമുള്ള കൗമാരക്കാരിലും കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ ജോൺസൻ ആൻഡ് ജോൺസൺ ആരംഭിക്കുന്നത്.

കൊവിഡിനെ തുരത്താൻ ആന്റി വൈറല്‍ മാസ്ക് സഹായിക്കുമെന്ന അവകാശവാദവുമായി ​ഗവേഷകർ

click me!