മഴക്കാലത്ത് ഉണ്ടാകുന്ന സന്ധിവേദന; കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

Published : Jul 23, 2026, 07:33 PM IST
joint pain

Synopsis

മഴ നേരിട്ട് സന്ധികൾക്ക് കേടുപാടുകൾ വരുത്തുന്നില്ലെങ്കിലും, അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിലവിലുള്ള വേദനയും സന്ധികളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും വർദ്ധിപ്പിക്കാൻ കാരണമാകും.

മഴക്കാലം കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങൾ കാരണം വിവിധതരം ആരോഗ്യപ്രശ്നങ്ങൾ ഉയർന്നുവരാറുണ്ട്. അവയിൽ എടുത്തുപറയേണ്ട ഒന്നാണ് സന്ധിവേദന. പ്രത്യേകിച്ച് സന്ധിവാതം ഉള്ളവരിൽ. മഴ നേരിട്ട് സന്ധികൾക്ക് കേടുപാടുകൾ വരുത്തുന്നില്ലെങ്കിലും, അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിലവിലുള്ള വേദനയും സന്ധികളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും വർദ്ധിപ്പിക്കാൻ കാരണമാകും. മഴ പെയ്യുന്നതിന് തൊട്ടുമുമ്പ് അന്തരീക്ഷ മർദ്ദത്തിൽ ഉണ്ടാകുന്ന കുറവാണ് പ്രധാനമായും അർത്രൈറ്റിസ് ലക്ഷണങ്ങൾ വർദ്ധിപ്പിക്കുന്നത്. മഴ മാത്രമാണ് വേദന കൂട്ടുന്നതെന്ന് കരുതുന്നത് ശരിയല്ല. മഴക്കാലത്തെ ചില ജീവിതശൈലീ മാറ്റങ്ങളും ഇതിന് കാരണമാകുന്നുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ശാരീരിക അധ്വാനത്തിന്റെ കുറവ്

മഴക്കാലത്ത് ആളുകൾ കൂടുതലായും വീടുകൾക്കുള്ളിൽ തന്നെ സമയം ചെലവഴിക്കുകയും, വ്യായാമം കുറയ്ക്കുകയും, ദീർഘനേരം ഒരേയിരിപ്പ് ഇരിക്കുകയും ചെയ്യുന്നത് പതിവാണ്. ഇത് സന്ധികൾക്ക് ചുറ്റുമുള്ള പേശികളുടെ ചലനത്തെ ബാധിക്കുകയും സന്ധികൾ കടുപ്പമുള്ളതാക്കി വേദന വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ ഡിയുടെ കുറവ്

സൂര്യപ്രകാശമേൽക്കുന്നത് കുറയുമ്പോൾ വിറ്റാമിൻ ഡി യുടെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് പേശികളുടെയും അസ്ഥികളുടെയും ആരോഗ്യത്തെ നേരിട്ട് ബാധിക്കും.

എപ്പോഴാണ് ഒരു ഡോക്ടറെ കാണേണ്ടത്?

മഴക്കാലത്ത് സന്ധികളിൽ ചിലപ്പോഴൊക്കെ ഉണ്ടാകുന്ന കടുപ്പം സാധാരണമാണെങ്കിലും, താഴെ പറയുന്ന ലക്ഷണങ്ങൾ കാണുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതുണ്ട്.

  1. സന്ധികൾക്ക് ചുറ്റും തുടർച്ചയായി ഉണ്ടാകുന്ന വീക്കം

2. കഠിനമായതോ അല്ലെങ്കിൽ വർദ്ധിച്ചുവരുന്നതോ ആയ സന്ധിവേദന

3. സന്ധികൾക്ക് ചുറ്റുമുള്ള ചുവപ്പുനിറം അല്ലെങ്കിൽ ചൂട് അനുഭവപ്പെടുന്നത്

4. നടക്കാനുള്ള ബുദ്ധിമുട്ട്

5. ദൈനംദിന കാര്യങ്ങൾ ചെയ്യാൻ തടസ്സം നേരിടുന്നത്

സന്ധിവാതത്തിന്റെ തീവ്രത കൂടുന്നതിന്റെയോ അല്ലെങ്കിൽ മറ്റ് സന്ധിസംബന്ധമായ രോഗങ്ങളുടെയോ ലക്ഷണമാകാം ഇവയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ശീലമാക്കേണ്ട മൂന്ന് കാര്യങ്ങൾ