ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകൾ

Published : Oct 27, 2022, 03:18 PM ISTUpdated : Oct 27, 2022, 03:22 PM IST
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകൾ

Synopsis

ദിവസവും ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ലിപിഡ്‌സ് ഇൻ ഹെൽത്ത് ആന്റ് ഡിസീസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എൽഡിഎൽ കൊളസ്ട്രോൾ ഹൃ​ദ്രോ​ഗം ഉണ്ടാകാനുള്ള സാധ്യതസ വർ​ദ്ധിപ്പിക്കുന്നു.

ഉയർന്ന അളവിലുള്ള മോശം കൊളസ്ട്രോൾ വിവിധ രോ​ഗങ്ങൾക്ക് കാരണമാകും. ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ചില ഭക്ഷണക്രമീകരണത്തിലൂടെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദിവസവും ഒരു ​ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഫലപ്രദമാണെന്ന് ​പഠനങ്ങൾ വ്യക്തമാക്കുന്നു.

ദിവസവും ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ലിപിഡ്‌സ് ഇൻ ഹെൽത്ത് ആന്റ് ഡിസീസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എൽഡിഎൽ കൊളസ്ട്രോൾ ഹൃ​ദ്രോ​ഗം ഉണ്ടാകാനുള്ള സാധ്യത വർ​ദ്ധിപ്പിക്കുന്നു.

എല്ലാ ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ച ആളുകൾക്ക് പരീക്ഷണത്തിനൊടുവിൽ 18 ശതമാനം എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവിൽ കുറവുണ്ടായതായി കണ്ടെത്തി. ഓറഞ്ച് ജ്യൂസിൽ ഗണ്യമായ അളവിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് ​ഗുണം ചെയ്യുന്നു. ഫ്ലേവനോയ്ഡുകൾ എൽഡിഎൽ കൊളസ്ട്രോളിന്റെ സെറം അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ലൈംഗിക ഉദ്ധാരണശേഷിക്കുറവ് ഉൾപ്പെടെയുള്ള പ്രശ്ങ്ങൾക്ക് ഉയർന്ന കൊളസ്‌ട്രോൾ കാരണമാകാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ മികച്ചതാണ് ചെറി ജ്യൂസ്. ചെറി കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ചെറി ജ്യൂസ് ദിവസേന കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളും രക്തസമ്മർദ്ദവും ഗണ്യമായി കുറയ്ക്കുകയും നല്ല ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യും.

തക്കാളി ജ്യൂസിൽ ലൈക്കോപീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ്. ആന്റി ഓക്സിന്റുകളുടെ ഭക്ഷണക്രമം എൽഡിഎൽ, മൊത്തം കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, വാർദ്ധക്യം, അൽഷിമേഴ്സ് രോഗം, സ്ട്രോക്ക്, മറ്റ് രോഗങ്ങൾ കുറയ്ക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

Read more പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

 

PREV
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും