ചാടിയ വയർ കുറയ്ക്കാൻ സഹായിക്കുന്ന 4 ജ്യൂസുകൾ

Published : Oct 01, 2023, 02:05 PM IST
 ചാടിയ വയർ കുറയ്ക്കാൻ സഹായിക്കുന്ന 4 ജ്യൂസുകൾ

Synopsis

വയര്‍ ചാടുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം രാത്രിയില്‍ വൈകി ഭക്ഷണം  കഴിക്കുന്നതാണ്. ഇത് ദഹിക്കുവാന്‍ ഏറെ പ്രയാസകരമാകും. ചില ജ്യൂസുകൾ ചാടിയ വയർ കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

വയർ ചാടുന്നത് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. തടിയില്ലാത്തവർക്ക് പോലും വയർ ചാടുന്നതാണ് പ്രധാനപ്പെട്ട പ്രശ്‌നം. അനാരോഗ്യകരമായ ആഹാര ശീലങ്ങൾ മുതൽ വ്യായാമക്കുറവ് വരെ വയർ ചാടുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. വയർ ചാടുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം രാത്രിയിൽ വൈകി ഭക്ഷണം  കഴിക്കുന്നതാണ്. ഇത് ദഹിക്കുവാൻ ഏറെ പ്രയാസകരമാകും. ചില ജ്യൂസുകൾ ചാടിയ വയർ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഏതൊക്കെയാണ് ആ ജ്യൂസുകൾ എന്നതാണ് താഴേ പറയുന്നത്...

വെള്ളരിക്ക ജ്യൂസ്...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ് വെള്ളരിക്ക. ആന്റിഓക്‌സിഡന്റുകൾ, അവശ്യ വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വെള്ളരിക്ക. അതിനാൽ വെള്ളരിക്ക വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസ്...

ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ഭാരവും ശരീരത്തിലെ കൊഴുപ്പും കുറയ്ക്കുന്നു. ബീറ്റ്റൂട്ട് പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകാണ്. 

കാരറ്റ് ജ്യൂസ്...

ദൈനംദിന ഭക്ഷണത്തിൽ കാരറ്റ് ജ്യൂസ് ചേർക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. കാരറ്റ് ദഹനത്തെ സഹായിക്കുന്നതിനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

പാലക്ക് ചീര ജ്യൂസ്...

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ പാലക്ക് ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി 
വളരെ കുറവാണ്. ഉയർന്ന നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചീരയിൽ തൈലക്കോയിഡുകൾ എന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അവ വിശപ്പ് കുറയ്ക്കുന്നതിനും സഹായകമാണ്.

സ്ത്രീകളിലെ അണ്ഡാശയ കാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Health Tips : ആർത്തവവിരാമ സമയത്ത് വരണ്ടതും ചൊറിച്ചിലുമുള്ള ചർമ്മമോ? ഈ മാർ​ഗങ്ങൾ പരീക്ഷിച്ചോളൂ
മഞ്ഞപിത്തം വരുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ