
മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചൊരു ചേരുവകയാണ് ഉലുവ. ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും സമ്പന്നമായ ഉലുവ മുടിയെ കൂടുതൽ കരുത്തുള്ളതാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ എ, സി, കെ, ഫോളിക് ആസിഡ്, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീൻ എന്നിവ ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ പോഷകങ്ങളാണ്. ഇവ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു.
ഉലുവയിൽ ഫ്ലേവനോയ്ഡുകൾ, ആൽക്കലോയിഡുകൾ, സാപ്പോണിനുകൾ തുടങ്ങിയ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്ക് കൂടുതൽ ഗുണം ചെയ്യും. ഉലുവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ മുടികൊഴിച്ചിൽ കുറയ്ക്കുക ചെയ്യുന്നു.
ഉലുവയ്ക്ക് മികച്ച കണ്ടീഷനിംഗ് ഗുണങ്ങളുണ്ട്. അത് കൊണ്ട് തന്നെ തലയോട്ടിക്ക് ജലാംശം നൽകുകയും താരൻ, ചൊറിച്ചിൽ എന്നിവ തടയുകയും ചെയ്യുന്നു. ഉലുവയിൽ ഹോർമോൺ നിയന്ത്രിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. കൂടാതെ, ഇത് തലയോട്ടിയെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു.
ഉലുവയിലെ ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ താരനിനുള്ള ഫലപ്രദമായ പ്രതിവിധി കൂടിയാണ്. ഉലുവ പേസ്റ്റ് പതിവായി തലയിൽ പുരട്ടുന്നത് ചൊറിച്ചിൽ, താരൻ, അഴുക്ക് എന്നിവ കുറയ്ക്കാൻ സഹായിക്കും.
മുടിയുടെ ആരോഗ്യത്തിനായി ഉലുവ ഈ രീതിയിൽ ഉപയോഗിക്കാം...
ആദ്യം ഉലുവ വെള്ളത്തിലിട്ട് നന്നായി കുതിർക്കുക. ശേഷം പേസ്റ്റിലാക്കി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ആ പേസ്റ്റിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര് ചേർക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. 30 മിനുട്ട് നേരം ഇട്ട ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
Read more പെട്ടെന്ന് ശരീരഭാരം കൂടുന്നതിന് പിന്നിലെ 6 കാരണങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam