പെട്ടെന്ന് ശരീരഭാരം കൂടുന്നതിന് പിന്നിലെ 6 കാരണങ്ങൾ

Published : Oct 20, 2023, 04:35 PM IST
പെട്ടെന്ന് ശരീരഭാരം കൂടുന്നതിന് പിന്നിലെ 6 കാരണങ്ങൾ

Synopsis

സമ്മർദ്ദമാണ് മറ്റൊരു കാരണം. സമ്മർദ്ദം പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും. നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിനെ ഉത്പാദിപ്പിക്കുന്നു. ഇത് വിശപ്പ്   വർദ്ധിപ്പിക്കുന്നതിന് കാരണമാകും. തുടർന്ന് ശരീരഭാരം കൂടാം.  

അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ചിലരിൽ വളരെ പെട്ടെന്ന് ശരീരഭാരം കൂടുന്നതായി കാണപ്പെടാറുണ്ട്. എന്നാൽ അവരിൽ പലരും അത് ഗൗരവമായി എടുക്കുന്നില്ല. പെട്ടെന്ന് വണ്ണം കൂടുന്നതിന് പിന്നിലെ ചില കാരണങ്ങൾ ഇവയാകാം.

ഒന്ന്...

ഇന്ന് സ്ത്രീകളിൽ വളരെ സാധാരണമായി കാണപ്പെടുന്ന ഒരു രോ​ഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി സി ഒ എസ്). അണ്ഡാശയത്തിന് പുറമെ ചെറിയ മുഴകൾ കാണപ്പെടുന്ന അവസ്ഥായണിത്. സ്ത്രീകളിലെ ഹോർമോൺ വ്യതിയാനം, ആർത്തവം ക്രമംതെറ്റൽ, വന്ധ്യത, ശരീരഭാരം വർദ്ധിക്കൽ എന്നിങ്ങനെ പി സി ഒ എസ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്.  ഇത് തെറ്റായ അല്ലെങ്കിൽ ക്രമരഹിതമായ ആർത്തവചക്രം, വന്ധ്യത, മുഖക്കുരു, അമിത രോമവളർച്ച, ശരീരഭാരം എന്നിവയ്ക്ക് കാരണമാകും. പിസിഒഎസ് ശരീരത്തിലെ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും മെറ്റബോളിസത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. ഇത് ഉയർന്ന ബോഡി മാസ് ഇൻഡക്‌സ് വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുകയും ചെയ്യും. 

രണ്ട്...

സമ്മർദ്ദമാണ് മറ്റൊരു കാരണം. സമ്മർദ്ദം പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും. നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിനെ ഉത്പാദിപ്പിക്കുന്നു. ഇത് വിശപ്പ്   വർദ്ധിപ്പിക്കുന്നതിന് കാരണമാകും. തുടർന്ന് ശരീരഭാരം കൂടാം.

മൂന്ന്...‌‌

തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയായ ഹൈപ്പോതൈറോയിഡിസം പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കും. മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഹോർമോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

നാല്...

ചില സ്ത്രീകൾക്ക് ആർത്തവത്തിന് മുമ്പോ ശേഷമോ ശരീരഭാരം വർധിക്കുന്നതായി കാണാറുണ്ട്. ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് മാറുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും. 

അഞ്ച്...

ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ഉറക്കം നിർണായകമാണ്. സ്ഥിരമായ ഉറക്കക്കുറവ് ശരീരത്തിന്റെ ഹോർമോൺ ബാലൻസ്, പ്രത്യേകിച്ച് വിശപ്പിനെയും മെറ്റബോളിസത്തെയും നിയന്ത്രിക്കുന്ന ഹോർമോണുകളെ തടസ്സപ്പെടുത്തും. ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരിൽ പെട്ടെന്ന് ശരീരഭാരം വർദ്ധിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. ഉറക്കം എന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ അനിവാര്യമാണ്. ഉറക്കം കുറയുന്നതോടെ കോർട്ടിസോൾ, ഇൻസുലിൻ തുടങ്ങിയ ഹോർമോണുകൾ ശരീരത്തിൽ രൂപപ്പെടാൻ തുടങ്ങും.അതുകൊണ്ടാണ് ഭാരം വർദ്ധിക്കുന്നത്.ഈ ഹോർമോണുകൾ വിശപ്പ് കൂട്ടുന്നതിനും കാരണമാകും.

ആറ്...

ആന്റീഡിപ്രസന്റുകൾ, സ്റ്റിറോയിഡുകൾ തുടങ്ങിയ ചില മരുന്നുകൾ പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. 

Read more എന്താണ് ഓസ്റ്റിയോപൊറോസിസ് ? കാരണങ്ങൾ എന്തൊക്കെ?


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം