ശരീരത്തിന് മാരക ദോഷം, ഇനി ഈ വസ്തുക്കൾ ചേർക്കരുത്; ​ഗോബി മഞ്ചൂറിയിനിലും പഞ്ഞിമിഠായിയിലും കൃത്രിമ നിറം വിലക്കി

Published : Mar 11, 2024, 03:35 PM IST
ശരീരത്തിന് മാരക ദോഷം, ഇനി ഈ വസ്തുക്കൾ ചേർക്കരുത്; ​ഗോബി മഞ്ചൂറിയിനിലും പഞ്ഞിമിഠായിയിലും കൃത്രിമ നിറം വിലക്കി

Synopsis

ഏതെങ്കിലും തരത്തിലുള്ള ലംഘനം കണ്ടെത്തിയാൽ, കുറ്റത്തിന് കുറഞ്ഞത് ഏഴ് വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ബെം​ഗളൂരു/ദില്ലി: ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ഗോബി മഞ്ചൂറിയൻ, പഞ്ഞി മിഠായി എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ ഉത്തരവ്. റോഡാമൈൻ-ബി, കാർമോയ്‌സിൻ തുടങ്ങിയ കൃത്രിമ നിറങ്ങളുടെ ഉപ​ഗോയം ഹാനികരവും സുരക്ഷിതമല്ലാത്തതുമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കൃത്രിമ നിറങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ കൈവശം വെക്കരുതെന്ന് സംസ്ഥാന സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

അതേസമയം, സംസ്ഥാനത്ത് ഗോബി മഞ്ചൂറിയൻ, പഞ്ഞി മിഠായി എന്നിവയുടെ വിൽപ്പന പൂർണമായി നിരോധിക്കില്ലെന്നും ഗോബി മഞ്ചൂറിയൻ, പഞ്ഞി മിഠായി എന്നിവ തയ്യാറാക്കുമ്പോൾ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ലംഘനം കണ്ടെത്തിയാൽ, കുറ്റത്തിന് കുറഞ്ഞത് ഏഴ് വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.

Read More 'ഫാമിലി ട്രീ'യുണ്ടാക്കാന്‍ കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധിച്ച് അമ്മ; 26 -കാരി ഞെട്ടി, തന്‍റെ അച്ഛന്‍ !

പിടിച്ചെടുത്ത സാമ്പിളുകളിൽ ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളിൽ നിന്ന് ശേഖരിച്ച 171 സാമ്പിളുകളിൽ 107 എണ്ണവും സുരക്ഷിതമല്ലാത്ത ടാർട്രാസൈൻ, സൺസെറ്റ് യെല്ലോ, റോഡമിൻ-ബി, കാർമോസിൻ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ചാണ് തയ്യാറാക്കിയതെന്ന് അധികൃതർ പറഞ്ഞു. 

AsianetNewsLive

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം