'അമിതവണ്ണത്തെ തടയാന്‍ കുട്ടികളെ ഫോണിൽ നിന്നകറ്റി കളിക്കാന്‍ വീടൂ'; മാതാപിതാക്കളോട് കപിൽ ദേവ്

Published : Dec 06, 2022, 11:03 AM IST
'അമിതവണ്ണത്തെ തടയാന്‍ കുട്ടികളെ ഫോണിൽ നിന്നകറ്റി കളിക്കാന്‍ വീടൂ'; മാതാപിതാക്കളോട് കപിൽ ദേവ്

Synopsis

ആളുകൾ ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി ചെലവഴിക്കണമെന്നും കുട്ടികളെ ഫോണിൽ നിന്നകറ്റി കുറച്ചുനേരം കളിക്കാൻ വിടണമെന്നുമെന്നും താരം പറഞ്ഞു. 

അമിതവണ്ണത്തെ തടയാന്‍ കുട്ടികളെ ഫോണിൽ നിന്നകറ്റി കുറച്ചുനേരം കളിക്കാൻ വിടണമെന്ന് മാതാപിതാക്കളോട് ഇന്ത്യൻ ക്രിക്കറ്റ് മുൻതാരം കപിൽ ദേവ്. ടൈപ്പ് ടു പ്രമേഹത്തെയും അമിതവണ്ണത്തെയും കുറിച്ചുള്ള ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആളുകൾ ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി ചെലവഴിക്കണമെന്നും കുട്ടികളെ ഫോണിൽ നിന്നകറ്റി കുറച്ചുനേരം കളിക്കാൻ വിടണമെന്നുമെന്നും താരം പറഞ്ഞു. ഇന്ത്യൻ കുട്ടികളിൽ അമിത വണ്ണം വർധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് കപിൽ ദേവിന്റെ ഈ പ്രതികരണം.

ദിവസം ഒന്നോ രണ്ടോ മണിക്കൂർ ശരീരത്തിനുവേണ്ടി നൽകാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്നമാണ്. ആരെയും ഇതേക്കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ ഫോണിൽ നിന്നകറ്റി കൂടുതൽ സമയം ​ഗ്രൗണ്ടിൽ കളിക്കാൻ വിടുന്നത് കുട്ടികളിലെ അമിതവണ്ണം ഇല്ലാതാക്കുമെന്നാണ് കപിൽ ദേവ് പറയുന്നത്. 

അതേസമയം, കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കെടുത്താല്‍ കുട്ടികളുടെ പ്രമേഹത്തില്‍ വന്‍ കുതിപ്പാണുണ്ടായിട്ടുള്ളതെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. കുട്ടികളിലും കൗമാരക്കാരിലും കാണുന്ന അമിത വണ്ണമാണ് ഇതിന് പ്രധാന കാരണം. കുട്ടികളില്‍ ശരീരം അനങ്ങിയുള്ള കളികള്‍ തീരെയില്ല. ശരീരമനങ്ങാതെ ഇരുന്നുള്ള വീഡിയോ ഗെയിമുകളോടും ടിവി, മൊബൈല്‍ഫോണ്‍ എന്നിവയോടുമാണ് കുട്ടികള്‍ക്ക് താല്‍പര്യം. പിന്നെ വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണത്തെക്കാള്‍ പ്രിയം ജങ്ക് ഫുഡിനോടാകാം. ഇതൊക്കെ തന്നെയാണ് അമിത വണ്ണത്തിനുള്ള പ്രധാന   കാരണങ്ങള്‍. അതിനാല്‍ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. 

Also Read: ഗര്‍ഭിണിയായ അമ്മയെ 'കെയര്‍' ചെയ്യുന്ന രണ്ടുവയസുകാരിയായ മകള്‍; വീഡിയോ

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ