കോണ്ടം ഉപയോ​ഗിച്ച് കഴിഞ്ഞാൽ യോനിയിൽ ചൊറിച്ചിൽ, വേദന; പാർശ്വഫലങ്ങളില്ലാത്ത ബ്ലൂ കോണ്ടംസിനെ കുറിച്ചറിയാം

By Web TeamFirst Published Jan 29, 2020, 1:30 PM IST
Highlights

 ഗര്‍ഭനിരോധനത്തിനും സുരക്ഷിത ലൈംഗികതയ്ക്ക് വേണ്ടിയിട്ടുമാണ് കോണ്ടം ഇന്ന് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്നത്. എല്ലാ കോണ്ടവും ഒരുപോലെ സുരക്ഷിതം നല്‍കില്ല. നല്ല കമ്പനികളുടെ കോണ്ടം മാത്രം ഉപയോഗിക്കുക എന്നാണ് അമേരിക്കന്‍ സെക്ഷ്വല്‍ ഹെല്‍ത്ത് അസോസിയേഷന്‍ പറയുന്നത്.

ഒരു പ്രധാനപ്പെട്ട ​ഗർഭനിരോധന മാർ​ഗമാണ് കോണ്ടം. ഗര്‍ഭനിരോധനത്തിനും സുരക്ഷിത ലൈംഗികതയ്ക്ക് വേണ്ടിയിട്ടുമാണ് കോണ്ടം ഇന്ന് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്നത്. എല്ലാ കോണ്ടവും ഒരുപോലെ സുരക്ഷിതം നല്‍കില്ല. നല്ല കമ്പനികളുടെ കോണ്ടം മാത്രം ഉപയോഗിക്കുക എന്നാണ് അമേരിക്കന്‍ സെക്ഷ്വല്‍ ഹെല്‍ത്ത് അസോസിയേഷന്‍ പറയുന്നത്. ലാറ്റക്സ് കോണ്ടം ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത്. 

വിവാഹശേഷം ഭർത്താവ് കോണ്ടം ഉപയോഗിച്ചപ്പോഴുണ്ടായ അനുഭവത്തെ പറ്റി ബിസിനസുകാരിയായ കോമൽ ബാൽദ്വ പറയുന്നു. കോണ്ടം ഉപയോ​ഗിക്കുമ്പോഴെല്ലാം യോനിയിൽ സഹിക്കാനാവാത്ത വേദനയും ചൊറിച്ചിലും വരൾച്ചയും അനുഭവപ്പെടാറുണ്ടായിരുന്നുവെന്നാണ് കോമൽ പറയുന്നത്. ഇടവിട്ട് മൂത്രാശയ അണുബാധയും ഉണ്ടാകാറുണ്ടെന്ന് അവർ പറയുന്നു.

ഓരോ ​​ദിവസം കഴിയുന്തോറും ശരീരം കോണ്ടങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളോട് പ്രതികരിക്കുന്നുവെന്ന്  കോമൽ മനസ്സിലാക്കി. എന്ത് കൊണ്ടാണ് ഇടയ്ക്കിടെ ഇങ്ങനെ ഉണ്ടാകുന്നതെന്ന് അറിയാൻ അവർ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു. 

ഡോക്ടറിനെ കണ്ടപ്പോൾ അവർ ആദ്യം കോമളിനോട് ചോദിച്ച ചോദ്യം ഇതായിരുന്നു.  ‘കുഞ്ഞിനെ പറ്റി നിങ്ങൾ ചിന്തിക്കുന്നില്ലേ, താൽപര്യമില്ലാത്തത് കൊണ്ടാണോ... ‘. ഐയുഡി (ഇൻട്രാ യൂട്രൈൻ ഡിവൈസ്) ഉപയോ​ഗിക്കാമെന്നും ഡോക്ടർ പറഞ്ഞു. ഗർഭാശയത്തിനുള്ളിൽ നിക്ഷേപിക്കുന്ന 'T'-ആകൃതിയുള്ള ചെറിയ ഉപകരണങ്ങളാണ് ഗർഭാശയവലയം അഥവാ ഐയുഡി (ഇൻട്രാ യൂട്രൈൻ ഡിവൈസ്). എന്നാൽ, ഐയുഡിയെ കുറിച്ച് താൻ ചിന്തിച്ചിരുന്നില്ല. ഐയുഡിയെക്കാളും ഏറ്റവും നല്ല മാർ​ഗം കോണ്ടം അല്ലേ എന്നും കോമൽ ഡോക്ടറിനോട് ചോദിച്ചു.

കോണ്ടം ചിലരിൽ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ടെന്നും അത് കൂടാതെ, കോണ്ടത്തിന് പലതരത്തിലുള്ള ദോഷവശങ്ങളുണ്ടെന്നും ഡോക്ടർ കോമലിനോട് പറഞ്ഞു. അങ്ങനെയാണ് കോമൽ പാർശ്വഫലങ്ങളില്ലാത്ത കോണ്ടത്തിനെ കുറിച്ച് ഗവേഷണം ആരംഭിച്ചു. അവ യൂറോപ്പിൽ ലഭ്യമാണെന്ന് കണ്ടെത്തി. 

ജനങ്ങൾക്ക് ധെെര്യമായി ഉപയോ​ഗിക്കാൻ പറ്റുന്നതും മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്ത കോണ്ടം എങ്ങനെ വിപണിയിലിറക്കാം എന്നതിനെ അറിയാൻ ​ഹോളണ്ടിലെ ഒരു കോണ്ടം വിദ​ഗ്ധയെ അവർ സമീപിച്ചു. സ്ത്രീകൾക്കിടയിൽ ഒരു സർവേയും നടത്തി. 40 ശതമാനം സ്ത്രീകളിലും യോനിയിൽ ചൊറിച്ചിൽ, വേദനയും വരൾച്ച, അണുബാധ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സർവേയിൽ കണ്ടെത്താനായെന്നും കോമൽ പറഞ്ഞു.  

ഒടുവിൽ `ബ്ലൂ കോണ്ടംസ്”  എന്ന ബ്രാൻഡ് പേരിൽ കോമൽ കോണ്ടം വിപണിയിലിറക്കാൻ തീരുമാനിച്ചു. ഇത്  മെഡിക്കൽ ഉൽ‌പ്പന്നമായി സമീപിക്കേണ്ടതുണ്ടെന്ന് കോമൽ തീരുമാനിച്ചു. വളരെ ധെെര്യത്തോടെ ഉപയോ​ഗിക്കാവുന്ന ഒരു കോണ്ടമാണ് ഇത്. മറ്റ് ദോഷവശങ്ങളൊന്നും തന്നെ ഇതിനില്ല - കോമൽ പറയുന്നു.

ബ്ലൂയിലെ ഓർഗാനിക് കോണ്ടം ഹൈപ്പോഅലോർജെനിക് ആണ്. ലൂബ്രിക്കേഷൻ ദ്രാവകത്തിലെ പരുഷമായ രാസവസ്തുക്കളോ റബ്ബറിലെ കാർസിനോജെനിക് ഏജന്റുകളോ അവയിൽ അടങ്ങിയിട്ടില്ല- കോമൽ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ബ്ലൂ കോണ്ടം വിപണയിലിറക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ട്, 1 എം‌ജി, സ്‌നാപ്ഡീൽ, മറ്റ് ചില ഇ-കൊമേഴ്‌സ് സൈറ്റുകളിലും ബ്ലൂ കോണ്ടം ലഭ്യമാണ്. 

സോഷ്യൽ മീഡിയ കാമ്പെയ്‌നുകളിലൂടെയാണ് ഉൽ‌പ്പന്നത്തെക്കുറിച്ചുള്ള അവബോധം കൂടുതലും നടന്നിട്ടുള്ളതെന്ന് കോമൽ വെളിപ്പെടുത്തുന്നു. ഞങ്ങളുടെ കാമ്പെയ്‌ൻ സ്ത്രീകളുടെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെയും സന്തോഷത്തെയും കേന്ദ്രീകരിച്ചായിരിക്കും- അവർ കൂട്ടിച്ചേർത്തു. 

click me!