'ഇനിയും രോഗവ്യാപനം കൂടിയാല്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് നിയന്ത്രിക്കാനാകില്ല'

By Web TeamFirst Published Jul 17, 2020, 9:24 PM IST
Highlights

ഈ അവസ്ഥയില്‍ ഇനിയും മുന്നോട്ടുപോയാല്‍ വലിയ പ്രതിസന്ധിയായിരിക്കും കേരളം നേരിടുകയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സമൂഹികവ്യാപനം സ്ഥിരീകരിച്ചയിടങ്ങളെ 'കണ്ടെയ്ന്‍' ചെയ്യാന്‍ സാധിക്കണമെന്നും അല്ലാത്ത പക്ഷം ഇത് വ്യാപകമാകുമെന്നും ആരോഗ്യവിദഗ്ധനായ ഡോ. പത്മനാഭ ഷേണായി ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടുന്നു

കേരളത്തെ സംബന്ധിച്ചിടത്തോളം അതീവഗുരുതരമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ നിലവില്‍ കടന്നുപോകുന്നത്. ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് 791 ആയപ്പോള്‍ ഇതില്‍ 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധയുണ്ടായിരിക്കുന്നത് എന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്ന വസ്തുത. 

ഈ അവസ്ഥയില്‍ ഇനിയും മുന്നോട്ടുപോയാല്‍ വലിയ പ്രതിസന്ധിയായിരിക്കും കേരളം നേരിടുകയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സമൂഹികവ്യാപനം സ്ഥിരീകരിച്ചയിടങ്ങളെ 'കണ്ടെയ്ന്‍' ചെയ്യാന്‍ സാധിക്കണമെന്നും അല്ലാത്ത പക്ഷം ഇത് വ്യാപകമാകുമെന്നും ആരോഗ്യവിദഗ്ധനായ ഡോ. പത്മനാഭ ഷേണായി ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടുന്നു. 

'പ്രാദേശികമായി സാമൂഹിക വ്യാപനമുണ്ടെന്ന് നമുക്ക് നേരത്തേ മനസിലായതാണ്. ഇപ്പോഴത് ഔദ്യോഗികമായിക്കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രം. മുഖ്യമന്ത്രി പറഞ്ഞത് പോലെ ജീവനോളം വിലയുള്ള ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. തിരുവനന്തപുരത്ത് മാത്രമല്ല ചെല്ലാനം, പെരുമ്പാവൂര്‍, ആലുവയിലെ ചിലയിടങ്ങളില്‍ എന്നിവിടങ്ങളിലെല്ലാം സമൂഹിക വ്യാപനമുണ്ടായിട്ടുണ്ട്. അത് പിടിച്ചുനിര്‍ത്താന്‍ സാധിക്കണം. വേറൊരു പുല്ലുവിളയോ പൂന്തുറയോ ഉണ്ടാകാതിരിക്കാനാണ് നമ്മളിപ്പോള്‍ സൂക്ഷിക്കേണ്ടത്...

...അങ്ങനെ വീണ്ടും വലിയ വലിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുവന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് അത് മാനേജ് ചെയ്യാന്‍ കഴിയാതെ വരും. ഇപ്പോള്‍ 80 ശതമാനം രോഗികളും പ്രായം കുറഞ്ഞവരാണ്. അധികം ലക്ഷണങ്ങളോ പ്രശ്‌നങ്ങളോ ഇവരില്‍ കാണുന്നില്ല. അതുകൊണ്ട് അവരുടെ ചികിത്സ നമുക്ക് കൈകാര്യം ചെയ്ത് പോകാന്‍ സാധിക്കും. പക്ഷേ ഒരു പരിധി വിട്ടാല്‍ പ്രശ്‌നമാകും. ആ അവസ്ഥയുണ്ടാകാതിരിക്കാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്...'- ഡോ. പത്മനാഭ ഷേണായ് പറയുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം...

 

Also Read:- അതീവ ഗുരുതരം; സമ്പർക്ക രോഗികളിൽ വൻ വർധന, ഇന്ന് 532 പേർ...

click me!