'എപ്പോഴും സന്തോഷത്തോടെയിരിക്കാം'; അറിയാം 'ഹാപ്പി ഹോർമോണി'നെ പറ്റി...

By Web TeamFirst Published Jul 17, 2020, 2:01 PM IST
Highlights

തലച്ചോറിലും ശരീരത്തിലും നിരവധി പ്രധാന പങ്ക് വഹിക്കുന്ന ഒരു ഹോർമോണും ന്യൂറോ ട്രാൻസ്മിറ്ററുമാണ് 'ഡോപാമൈൻ' (dopamine). ഇതിനെ ‘ഹാപ്പി ഹോർമോൺ' ( happy hormone) എന്ന് വിളിക്കുന്നു. നമ്മുടെ ശരീരത്തിലെ എല്ലാ ആനന്ദകരമായ സംവേദനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഹോർമോണുകളിലൊന്നാണ് 'ഡോപാമൈൻ'.

കൊറോണ എന്ന മഹാമാരി ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും വ്യാപിച്ച് കൊണ്ടിരിക്കുന്നു. കൊവിഡ് ബാധിച്ച് നിരവധി പേരാണ് ദിനംപ്രതി മരിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ലോക്ഡൗൺ വന്നതോടെ ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാതെയായി.

കൊവിഡിന്റെ വരവോടെ ജിമ്മിൽ പോയി വ്യായാമം ചെയ്തിരുന്നവരും ദിവസവും നടക്കാൻ പോയിരുന്നവരുമൊക്കെ വീട്ടിൽ തന്നെ ഒതുങ്ങി കൂടി. പലരും വീട്ടിലിരുന്ന് തന്നെ ലഘു വ്യായാമങ്ങൾ ചെയ്തു വരുന്നു. ലോക്ഡൗൺ കാലത്ത് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. മുഴുവന്‍ സമയവും വീട്ടില്‍തന്നെ ഇരിക്കുമ്പോള്‍ ധാരാളം നെഗറ്റീവ് ചിന്തകള്‍ മനസ്സിനെ അസ്വസ്ഥമാക്കാം. ഈ സമയത്ത് ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ചും ക്യത്യമായി വ്യായാമങ്ങൾ ചെയ്തും ഏറെ സന്തോഷത്തോടെയിരിക്കാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്.

എപ്പോഴും സന്തോഷത്തോടെയിരിക്കാൻ സഹായിക്കുന്ന ഒരു ​ഹോർമോണിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും.തലച്ചോറിലും ശരീരത്തിലും നിരവധി പ്രധാന പങ്ക് വഹിക്കുന്ന ഒരു ഹോർമോണും ന്യൂറോ ട്രാൻസ്മിറ്ററുമാണ് 'ഡോപാമൈൻ' (dopamine). ഇതിനെ ‘ഹാപ്പി ഹോർമോൺ’ (happy hormone) എന്ന് വിളിക്കുന്നു. നമ്മുടെ ശരീരത്തിലെ എല്ലാ ആനന്ദകരമായ സംവേദനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഹോർമോണുകളിലൊന്നാണ് ഡോപാമൈൻ.

 ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഡോപാമൈന്റെ അളവ് വർദ്ധിപ്പിക്കാനും എപ്പോഴും സന്തോഷത്തോടെയിരിക്കാനും സഹായിക്കുമെന്ന് ഓൺലൈൻ ഫിറ്റ്നസ് ട്രെയിനറും പോഷകാഹാര വിദ​ഗ്ധയുമായ ദീക്ഷാ ചബ്ര പറയുന്നു.

'ഒരു കാരണവശാലും പ്രഭാതഭക്ഷണം മുടക്കരുത്. കാരണം, ഒരു ദിവസത്തെ ഊർജം നൽകുന്നത് രാവിലത്തെ ഭക്ഷണമാണ്. പ്രാതൽ ഒഴിവാക്കുന്നത് അമിത ക്ഷീണത്തിനും മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും'  - ദീക്ഷാ പറഞ്ഞു.

നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ മാംസം, മുട്ട, പാൽ എന്നിവ ഉൾപ്പെടുത്തുക. കാരണം ഇവ വിശപ്പ് നിയന്ത്രിക്കാനും ഡോപാമൈന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഓട്സ്, കഞ്ഞി, മള്‍ട്ടിഗ്രെയിന്‍ ബ്രെഡുകൾ എന്നിവയിൽ ഗ്ലൈസെമിക് സൂചികയുടെ (ജിഐ)  അളവ് കുറവാണ്. കൂടാതെ, ഈ ഭക്ഷണങ്ങൾ ഡോപാമൈന്റെ അളവ് വർദ്ധിപ്പിക്കുന്നതിനൊപ്പം ദിവസം മുഴുവൻ അവ നിങ്ങളെ ഊർജ്ജസ്വലരാക്കാൻ സഹായിക്കുന്നുവെന്നും ദീക്ഷാ പറയുന്നു.

സ്റ്റീല്‍ പ്ലേറ്റോ ഫാന്‍സി പ്ലേറ്റോ? ചൂടനൊരു ചര്‍ച്ച...

click me!