
വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ പ്രകടാമാതെ പോകുന്നചത് രോഗം തിരിച്ചറിയാൻ വെെകുന്നു. വൃക്കരോഗമുള്ളവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പഴങ്ങളും പച്ചക്കറികളും ആരോഗ്യകരവും ഭക്ഷണത്തിൽ നിർബന്ധമായും ചേർക്കേണ്ടതും ആണെങ്കിലും വൃക്ക സംബന്ധമായ അസുഖമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.
മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ വൃക്കകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവ രക്തത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫിൽട്ടർ ചെയ്യുന്നു. ക്രോണിക് കിഡ്‌നി ഡിസീസ് (സികെഡി) അല്ലെങ്കിൽ കിഡ്‌നി സ്റ്റോൺ പോലുള്ള വൃക്ക പ്രശ്‌നങ്ങളുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
ഒന്ന്...
അച്ചാറുകളിൽ സോഡിയത്തിൻ്റെ അംശം കൂടുതലുള്ളതിനാൽ കിഡ്‌നി സംബന്ധമായ അസുഖമുള്ളവർ ഒഴിവാക്കേണ്ടതാണ്.
രണ്ട്...
സോഡയാണ് മറ്റൊരു ഭക്ഷണം എന്ന് പറയുന്നത്. കടും നിറമുള്ള ശീതളപാനീയങ്ങളിൽ പ്രത്യേകിച്ച് ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുന്ന ഒരു അഡിറ്റീവാണ്.
മൂന്ന്...
ഓറഞ്ചിൽ പൊട്ടാസ്യത്തിൻ്റെ അളവ് കൂടുതലാണ്. മുന്തിരി, ആപ്പിൾ, ക്രാൻബെറി എന്നിവയെല്ലാം ഓറഞ്ചിനു പകരമുള്ളവയാണ്. കാരണം അവയിൽ പൊട്ടാസ്യം കുറവാണ്.
നാല്...
അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും സാധ്യത വർദ്ധിപ്പിക്കും. ഇത് വൃക്കരോഗങ്ങൾക്ക് കാരണമാകും.
അഞ്ച്...
സംസ്കരിച്ച മാംസങ്ങളിൽ രുചി മെച്ചപ്പെടുത്തുന്നതിന് വലിയ അളവിൽ ഉപ്പും മറ്റ് പ്രിസർവേറ്റീവ്സും ചേർക്കാറുണ്ട്.
ആറ്...
ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. വൃക്കരോഗികൾ ഇവ കഴിക്കുന്നത് ഒഴിവാക്കണം.
വാലന്റൈൻസ് ഡേ ; പ്രണയം തുറന്ന് പറയാനൊരു ദിനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam