പീനട്ട് ബട്ടർ പതിവായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറി‍ഞ്ഞോളൂ

Published : Feb 14, 2024, 10:36 AM IST
പീനട്ട് ബട്ടർ പതിവായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറി‍ഞ്ഞോളൂ

Synopsis

പീനട്ട് ബട്ടർ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കാനും പ്രമേഹ സാധ്യത തടയാനും കഴിയും. ആഴ്ചയിൽ അഞ്ചോ അതിലധികമോ തവണ പീനട്ട് ബട്ടർ കഴിക്കുന്നത് പ്രമേഹ സാധ്യത 21 ശതമാനം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് പീനട്ട് ബട്ടർ. ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ പീനട്ടർ ബട്ടറിൽ അടങ്ങിയിരിക്കുന്നു. ബട്ടറിൽ കൊഴുപ്പ് കുറവും പ്രോട്ടീനും കൂടുതലാണ്.  

നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ സാൻഡ് വിച്ച്, ടോസ്റ്റ്, ചപ്പാത്തി ഇവയിൽ സ്‌പ്രെഡ്‌ ചെയ്യാനാണ് സാധാരണയായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ഇ, സി, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്‌, ഫോസ്‌ഫറസ്‌, സെലീനിയം, കോപ്പർ, അയൺ, സിങ്ക്, തയാമിൻ എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ.

പീനട്ട് ബട്ടർ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കാനും പ്രമേഹ സാധ്യത തടയാനും കഴിയും. ആഴ്ചയിൽ അഞ്ചോ അതിലധികമോ തവണ പീനട്ട് ബട്ടർ കഴിക്കുന്നത് പ്രമേഹ സാധ്യത 21 ശതമാനം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

പീനട്ട് ബട്ടർ കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് മറ്റൊരു പഠനത്തിൽ പറയുന്നു. ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള പീനട്ട് ബട്ടറിൽ റെസ്‌വെറാട്രോൾ, ഫൈറ്റോസ്റ്റെറോൾ എന്നിവ അടങ്ങിയിരിക്കുന്നു.

പീനട്ട് ബട്ടറിൽ ഒമേഗ -6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത (എൽഡിഎൽ) കൊളസ്ട്രോൾ കുറയ്ക്കാനും നല്ല (എച്ച്ഡിഎൽ) കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. നിലക്കടല അർജിനൈൻ എന്ന അമിനോ ആസിഡ് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഫൈബർ ധാരാളം അടങ്ങിയ പീനട്ട് ബട്ടർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക. 

Read more ബീറ്റ്റൂട്ട് കഴിക്കുന്നത് പതിവാക്കൂ, ​കാരണം

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം