വൃക്കയിലെ കല്ല്​ അലിഞ്ഞുപോകാന്‍ മൂന്ന് 'സിംപിള്‍' വഴികള്‍

Published : Aug 22, 2019, 11:28 AM IST
വൃക്കയിലെ കല്ല്​ അലിഞ്ഞുപോകാന്‍ മൂന്ന്  'സിംപിള്‍' വഴികള്‍

Synopsis

വൃക്കയിലെ കല്ല്​ ഇന്ന് ചിലരെ എങ്കിലും അലട്ടുന്ന  രോഗമാണ്​. വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്. 


വൃക്കയിലെ കല്ല്​ ഇന്ന് ചിലരെ എങ്കിലും അലട്ടുന്ന  രോഗമാണ്​. വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്, പലപ്പോഴും തുടക്കത്തിലേ അറിയാതെ പോകുന്നതാണ് അസുഖം ഗുരുതരമാക്കുന്നതും, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കുന്നത്. ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവന്നാൽ ഈ വേദനയെ നിങ്ങൾക്ക്​ മറികടക്കാനാകും. വൃക്കയിൽ കല്ലുണ്ടെങ്കിൽ ഭക്ഷണത്തിൽ കരുതൽ വേണം.  

1. നാടന്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നം പരിഹരിക്കാവുന്നതാണ്. അത്തരത്തിലുളള ഒരു ഭക്ഷണമാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി വൃക്കയിലെ കല്ല് പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്‍റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. 

2. ദിവസവും എട്ട്​ മുതൽ പത്ത്​ വരെ ഗ്ലാസ്​ വെള്ളം വിവിധ രൂപത്തിൽ ശരീരത്തിലെത്തുന്നത്​ മൂത്രത്തിന്‍റെ സാന്ദ്രത കുറക്കാനും അതുവഴി ധാതുക്കളിൽ നിന്ന്​ കല്ല്​ രൂപപ്പെടുന്നത്​ ഒഴിവാക്കാനുമാകും.

3. ഉയർന്ന കാൽസ്യം ഉള്ള രണ്ട്​ ഭക്ഷണം ദിവസവും കഴിക്കുന്നത്​ കാൽസ്യം വഴിയുണ്ടാകാവുന്ന വൃക്കയിലെ കല്ലിനുള്ള സാധ്യത കുറക്കുമെന്നാണ്​ പഠനങ്ങൾ പറയുന്നത്​. കുറഞ്ഞ കൊഴുപ്പുള്ള ഒരു കപ്പ്​ പാലിൽ 300മില്ലി ഗ്രാം വരെ കാൽസ്യം അടങ്ങിയിരിക്കും. പാല്‍ ഉല്‍പ്പനങ്ങള്‍ അധികമാകാതിരിക്കാനും ശ്രദ്ധിക്കുക. 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ