World environment day 2022 : കുട്ടികളെ പ്രകൃതി സ്‌നേഹികളായി വളർത്താം; രക്ഷിതാക്കൾ ചെയ്യേണ്ടത് ...

Web Desk   | Asianet News
Published : May 31, 2022, 10:09 AM ISTUpdated : May 31, 2022, 12:30 PM IST
World environment day 2022 :  കുട്ടികളെ പ്രകൃതി സ്‌നേഹികളായി വളർത്താം; രക്ഷിതാക്കൾ ചെയ്യേണ്ടത് ...

Synopsis

പ്രകൃതിയുമായി സ്നേഹിച്ച് വളരുന്ന കുട്ടികൾക്ക് പിന്നീട് ജീവിതത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 55 ശതമാനം കുറവാണെന്ന് ഡെൻമാർക്കിലെ ആർഹസ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ​ഗവേഷകർ പറയുന്നു.

കുട്ടികളെ പ്രകൃതി സ്‌നേഹികളായി വളർത്താണമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രകൃതിയുമായി സ്നേഹിച്ച് വളരുന്ന കുട്ടികൾക്ക് പിന്നീട് ജീവിതത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 55 ശതമാനം കുറവാണെന്ന് ഡെൻമാർക്കിലെ ആർഹസ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ​ഗവേഷകർ പറയുന്നു.

1985 നും 2003 നും ഇടയിൽ ഡെൻമാർക്കിൽ 10 വയസ്സ് പ്രായമുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. തുടർന്ന് അവരുടെ ബാല്യകാല സാമീപ്യത്തെ പ്രകൃതിയുമായി ബന്ധപ്പെടുത്തി.

' ജനനം മുതൽ 10 വയസ്സ് വരെ പ്രകൃതിയുമായി ഇണങ്ങിയാണ് വളരുന്നതെങ്കിൽ മാനസിക വിഭ്രാന്തി വികസിപ്പിക്കാനുള്ള സാധ്യത ക്രമാതീതമായി കുറയുന്നുവെന്ന് ഞങ്ങൾ കണ്ടെത്തി...' - പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകരിലൊരാളായ പോസ്റ്റ്ഡോക് ക്രിസ്റ്റിൻ എൻഗമാൻ പറഞ്ഞു.

പരിസ്ഥിതി ബോധമുള്ള ഒരു കുട്ടിയെ വളർത്തുന്നതിനുള്ള ഒരു മികച്ച മാർഗം അവരെ പൂന്തോട്ടപരിപാലനം പഠിപ്പിക്കുക എന്നതാണ്. ഒരു കുട്ടിക്ക് പ്രകൃതിയെ വിലമതിക്കാനുള്ള മികച്ച മാർഗമാണ് മണ്ണിൽ വളരുന്നതും കളിക്കുന്നതും.

പ്രവർത്തനങ്ങൾക്കിടയിൽ റീസൈക്കിൾ ചെയ്ത മാലിന്യങ്ങൾ ഉപയോഗിച്ച് വളം എങ്ങനെ നിർമ്മിക്കാമെന്ന് അവരെ പഠിപ്പിക്കുക. നല്ല കാലാവസ്ഥയുള്ളപ്പോൾ കുട്ടികളെ പച്ചപ്പ് നിറഞ്ഞ പാർക്കുകൾ പോലെയുള്ള സ്ഥലങ്ങളിൽ കളിക്കാൻ വിടണം. അന്തരീക്ഷ മലിനീകരണത്തിന്റെ അനന്തരഫലങ്ങൾ നിങ്ങളുടെ കുട്ടികളോട് വിശദീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. 

Read more ഇവരെ കണ്ടാണ് പഠിക്കേണ്ടത്; മനസ് നിറയ്ക്കുന്ന വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ