Acne : മുഖക്കുരുവിന് പരിഹാരം തേടും മുമ്പ് അറിയേണ്ടത്; ഡോക്ടര്‍ പറയുന്നു...

By Web TeamFirst Published Jan 20, 2022, 10:22 PM IST
Highlights

ഏത് തരം മുഖക്കുരുവാണെന്ന് ചികിത്സ തേടും മുമ്പെ അറിഞ്ഞിരിക്കല്‍ പ്രധാനമാണെന്ന് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റായ ഡോ. ഗീതിക മിത്തല്‍ ഗുപ്ത പറയുന്നു. വിവിധ തരം മുഖക്കുരുവിനെ കുറിച്ചും ഡോ. ഗീതിക സൂചിപ്പിക്കുന്നു

സാധാരണഗതിയില്‍ കൗമാരപ്രായത്തിലാണ് മുഖക്കുരു ( Teenage Acne ) ആളുകളില്‍ കൂടുതലായി കാണുന്നത്. എന്നാല്‍ മറ്റ് പല കാരണങ്ങള്‍ കൊണ്ടും മുപ്പതുകളിലും നാല്‍പതുകളിലുമെല്ലാം മുഖക്കുരു ഉണ്ടാകാം. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് ( Hormone Balance ) തകരുന്നത് തന്നെയാണ് മുഖക്കുരുവിലേക്ക് നയിക്കുന്നത്. 

ചിലര്‍ ഇതിന് ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് മരുന്ന് അടക്കമുള്ള ചികിത്സ തേടാറുണ്ട്. മറ്റ് ചിലരാകട്ടെ ജീവിതരീതികളില്‍ മാറ്റം വരുത്തി നോക്കും. ഏത് തന്നെയായായാലും മുഖക്കുരുവിന് പരിഹാരം തേടുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. 

ഏത് തരം മുഖക്കുരുവാണെന്ന് ചികിത്സ തേടും മുമ്പെ അറിഞ്ഞിരിക്കല്‍ പ്രധാനമാണെന്ന് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റായ ഡോ. ഗീതിക മിത്തല്‍ ഗുപ്ത പറയുന്നു. വിവിധ തരം മുഖക്കുരുവിനെ കുറിച്ചും ഡോ. ഗീതിക സൂചിപ്പിക്കുന്നു. 

പഴുപ്പ് നിറഞ്ഞിരിക്കുന്ന കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിങ്ങനെ വിവിധ തരം കുരുക്കളെ കുറിച്ചാണ് ഡോ. ഗീതിക വ്യക്തമാക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഡോ. ഗീതിക ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങളിലൂടെ ഇവ കുറെക്കൂടി വ്യക്തമാക്കുന്ന പോസ്റ്റാണ് ഡോ. ഗീതികയുടെത്. ഓരോ വിഭാഗത്തില്‍ പെട്ട മുഖക്കുരുവും ഓരോ തരത്തില്‍ തന്നെ ചികിത്സിക്കപ്പെടേണ്ടതോ കൈകാര്യം ചെയ്യപ്പെടേണ്ടതോ ആണെന്ന വ്യക്തമായ സൂചനയാണ് ഈ പോസ്റ്റിലുള്ളത്. 

മുഖക്കുരുവുള്ളപ്പോള്‍ ചിലരില്‍ വിഷാദം, ഉത്കണ്ഠ, സാമൂഹികമായി ഒറ്റപ്പെടല്‍, എന്നിങ്ങനെയുള്ള അനുബന്ധ പ്രശ്‌നങ്ങള്‍ കാണാമെന്നും ഡോ. ഗീതിക പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് നോക്കൂ...

 

Also Read:- തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം; തക്കാളി ഇങ്ങനെ ഉപയോ​ഗിക്കാം

click me!