Health Tips : ദിവസവും ഒരു നേരം മുളപ്പിച്ച ചെറുപയർ‌ കഴിക്കൂ, ​ഗുണങ്ങൾ‌ ഇതൊക്കെയാണ്

Published : Aug 25, 2023, 08:06 AM IST
Health Tips : ദിവസവും ഒരു നേരം മുളപ്പിച്ച ചെറുപയർ‌ കഴിക്കൂ, ​ഗുണങ്ങൾ‌ ഇതൊക്കെയാണ്

Synopsis

ഒരു ബൗൾ മുളപ്പിച്ച ചെറുപയറിൽ 0.38 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. കൊഴുപ്പ് കുറഞ്ഞതും നാരുകളാൽ സമ്പന്നവുമായ ഭക്ഷണമായ മുളപ്പിച്ച ചെറുപ്പയർ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.  

ദിവസവും ഒരു നേരം മുളപ്പിച്ച ചെറുപയർ‌ കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഏത് രോഗത്തിനും വളരെ ചുരുങ്ങിയ നിമിഷം കൊണ്ട് പരിഹാരം കാണാൻ സാധിക്കുന്ന, ആരോഗ്യത്തിൽ വില്ലനാകുന്ന പല പ്രശ്നങ്ങൾക്കും എന്നത്തേക്കുമായി പരിഹാരം കാണാനും സാധിക്കുന്ന ഒന്നാണ് മുളപ്പിച്ച പയറ് കഴിക്കുന്നത്. 

ഫൈറ്റിക് ആസിഡ് ഉൾപ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകളും മുളപ്പിച്ച ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ഇവ ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കുന്നു.

ഒരു ബൗൾ മുളപ്പിച്ച ചെറുപയറിൽ 0.38 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. കൊഴുപ്പ് കുറഞ്ഞതും നാരുകളാൽ സമ്പന്നവുമായ ഭക്ഷണമായ മുളപ്പിച്ച ചെറുപ്പയർ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.

മാത്രമല്ല അവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് ഹൃദയത്തിന് വളരെ ഏറെ ഗുണങ്ങൾ ചെയ്യുന്നു. ഇവ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു എന്ന് മാത്രമല്ല അതോടൊപ്പം തന്നെ രക്തക്കുഴലുകളിലെയും ധമനികളിലെയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. 

അകാല വാർധക്യത്തിന് ഏറെ സഹായകമാകുന്ന ഒന്നാണ് മുളപ്പിച്ച പയറ്. മുളപ്പിച്ച പയറ് വർഗ്ഗങ്ങൾ കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത്തരത്തിൽ മുളപ്പിച്ച പയറ് വർഗ്ഗങ്ങൾ കഴിക്കുന്നത് വഴി ആസിഡിന്റെ അളവ് കുറച്ച് പിഎച്ച് നില നിയന്ത്രിച്ച് നിർത്തുന്നു. മുളപ്പിച്ച ചെറുപയറിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. 

മുളപ്പിച്ച പയർ സൂപ്പ്, സലാഡുകൾ എന്നിവയിൽ ചേർത്ത് കഴിക്കാം. മുളപ്പിച്ച ചെറുപയറിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. അത് വിളർച്ചയുടെ ലക്ഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. 

Read more ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, നിരവധിയാണ് ആരോ​ഗ്യ​ഗുണങ്ങൾ

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്