Kidney Disease : വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാണോ? തിരിച്ചറിയാം ഈ സൂചനകളിലൂടെ...

By Web TeamFirst Published Dec 22, 2021, 8:45 PM IST
Highlights

ഈ സാഹചര്യങ്ങളിലെല്ലാം ശരീരത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ പുറന്തള്ളാന്‍ വൃക്കകള്‍ക്ക് കഴിയാതെ പോകുന്നു. ക്രമേണ ഇത് ആകെ ആരോഗ്യത്തെ അവതാളത്തിലാക്കുകയും മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു

ശരീരത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ( Filtering Wastes) പുറന്തള്ളുകയെന്നതാണ് പ്രധാനമായും വൃക്കകളുടെ ധര്‍മ്മം ( Functions of Kidneys ). പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകാം. പരിക്ക്, രക്തസമ്മര്‍ദ്ദം ഉയരുന്നത് ( High Blood Pressure ), n( Diabetes ) പ്രമേഹം എന്നിങ്ങനെ പോകുന്നു കാരണങ്ങള്‍. 

ഈ സാഹചര്യങ്ങളിലെല്ലാം ശരീരത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ പുറന്തള്ളാന്‍ വൃക്കകള്‍ക്ക് കഴിയാതെ പോകുന്നു. ക്രമേണ ഇത് ആകെ ആരോഗ്യത്തെ അവതാളത്തിലാക്കുകയും മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു. പലപ്പോഴും വൃക്കകളുടെ തകരാറിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ പ്രകടമാകാത പോവുകയും ഇതുവഴി ജീവന്‍ വെല്ലുവിളി നേരിടുന്നത് അറിയാതെ പോവുകയും ചെയ്‌തേക്കാം. അതിനാല്‍ തന്നെ വൃക്കകളെ ബാധിക്കുന്ന രോഗങ്ങളെ 'നിശബ്ദ ഘാതകര്‍' എന്ന നിലയില്‍ ആരോഗ്യവിദഗ്ധര്‍ വിശേഷിപ്പിക്കാറുണ്ട്. 

എങ്കിലും ചില ലക്ഷണങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അത്തരത്തിലുള്ള പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വൃക്കകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ ശരീരത്തില്‍ സോഡിയം അടിഞ്ഞുകൂടുന്ന സാഹചര്യമുണ്ടാകുന്നു. ഇത് കാലുകളില്‍, പ്രത്യേകിച്ച് പാദങ്ങളില്‍ നീര് വരാന്‍ ഇടയാക്കുന്നു. ചിലരില്‍ ഇത്തരത്തില്‍ കണ്‍തടങ്ങളിലും മുഖത്തുമെല്ലാം നീര് വന്നേക്കാം. എന്നാല്‍ ആദ്യഘട്ടത്തില്‍ കാലുകളിലോ കൈകളിലോ പാദങ്ങളിലോ തന്നെയാണ് ഇത് പ്രകടമാവുക.

 


 

രണ്ട്...

അസാധാരണമായ ക്ഷീണവും തളര്‍ച്ചയും വൃക്കരോഗങ്ങളുടെ ലക്ഷണമായി വരാറുണ്ട്. ഇത് മറ്റ് പല അസുഖങ്ങളുടെയും ആരോഗ്യപ്രശ്‌നങ്ങളുടെയും സൂചനയാണ്. വൃക്കയുടെ കാര്യത്തിലും ഉള്‍പ്പെടുന്നുവെന്ന് മാത്രം. രോഗം മൂര്‍ധന്യമാകുന്നതിന് അനുസരിച്ച് ക്ഷീണവും തളര്‍ച്ചയും കൂടിവരുന്നു. വീട്ടിനകത്ത് നടക്കാന്‍ പോലും കഴിയാതിരിക്കുന്ന സാഹചര്യം ഇതുമൂലമുണ്ടാകാം. രക്തത്തില്‍ ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടേണ്ട ഘടകങ്ങള്‍ അടിഞ്ഞുകൂചൃടുന്നതിനാലാണിത് സംഭവിക്കുന്നത്. 

മൂന്ന്...

കാര്യമായ വിശപ്പില്ലായ്മയും വൃക്കരോഗത്തിന്റഎ ലക്ഷണമായി വരാം. ഇതും അവശിഷ്ടങ്ങള്‍ പുറന്തള്ളപ്പെടാതെ ശരീരത്തില്‍ തന്നെ അടിഞ്ഞുകൂടുന്നതിനാലാണ് സംഭവിക്കുന്നത്. ക്രമേണ ശരീരഭാരം കുറയുന്നതിലേക്കും ഇത് വഴിയൊരുക്കുന്നു. രാവിലെ ഉണരുമ്പോള്‍ ഓക്കാനം അനുഭവപ്പെടുന്നതും അനുബന്ധമായി ഉണ്ടാകാം. 

നാല്...

ആരോഗ്യമുള്ള മുതിര്‍ന്ന ഒരാള്‍ ദിവസത്തില്‍ 6-10 തവണ മൂത്രമൊഴിക്കാം. എന്നാല്‍ വൃക്കരോഗമുള്ളവരില്‍ ഇത് ഗണ്യമായി കുറയുകയോ കൂടുകയോ ചെയ്‌തേക്കാം. 

ഈ രണ്ട് ലക്ഷണങ്ങളും വൃക്കരോഗത്തിലേക്കുള്ള സൂചനകളാണ്. 

അഞ്ച്...

ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക, ചര്‍മ്മം അസാധാരണമായി വരണ്ടിരിക്കുക എന്നീ പ്രശ്‌നങ്ങളും വൃക്കരോഗത്തിന്റെ സൂചനയായി വരാറുണ്ട്. ഇതും ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടേണ്ട അവശിഷ്ടങ്ങള്‍ പുറന്തള്ളപ്പെടാതെ രക്തത്തിലും മറ്റും അടിഞ്ഞുകിടക്കുന്നതിനാലാണ് സംഭവിക്കുന്നത്.

Also Read:- ആവര്‍ത്തിച്ചുവരുന്ന അണുബാധകള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം...

click me!