തണുപ്പുകാലത്തെ സന്ധിവേദന ; കാരണങ്ങൾ അറിഞ്ഞിരിക്കൂ

Published : Jan 24, 2024, 03:58 PM ISTUpdated : Jan 24, 2024, 04:05 PM IST
തണുപ്പുകാലത്തെ സന്ധിവേദന ; കാരണങ്ങൾ അറിഞ്ഞിരിക്കൂ

Synopsis

തണുപ്പുകാലത്ത് സന്ധി വേദന ഉണ്ടാകുന്നതിന് പിന്നിൽ ശരീരഭാരം, കുറഞ്ഞ സൂര്യപ്രകാശം, വൈറൽ അണുബാധകൾ, വായു മലിനീകരണം എന്നിവയെല്ലാം പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് എയിംസിലെ റൂമറ്റോളജി പ്രൊഫസറും മേധാവിയുമായ ഡോ. ഉമ കുമാർ പറഞ്ഞു.  

തണുപ്പുകാലത്ത് പല രോഗങ്ങളും നമ്മേ തേടി എത്താറുണ്ട്. പനി, ജലദോഷം, ചുമ, അലർജി പ്രശ്നങ്ങൾ എന്നിവയാണ് കൂടുതലായി കണ്ട് വരുന്നത്. മറ്റൊന്ന്, തണുപ്പുകാലത്ത് കൂടുതൽ പേരെയും ബാധിക്കുന്ന പ്രശ്നമാണ് സന്ധിവേദന. വ്യായാമമില്ലായ്മ, അമിതവണ്ണം, മരുന്നുകളുടെ അമിതോപയോഗം എന്നിവയൊക്കെ സന്ധിവേദനയിലേക്ക് നയിക്കുന്നു. മുമ്പ് പ്രായമായവരിൽ മാത്രം കണ്ട് വന്നിരുന്ന രോ​ഗമായിരുന്നു സന്ധിവേദന എങ്കിൽ ഇപ്പോൾ ചെറുപ്പക്കാരിൽ പോലും ഈ പ്രശ്നം കണ്ട് വരുന്നു.  

തണുത്ത താപനില പേശികൾ മുറുകുന്നതിന് കാരണമാകുമെന്നും ഇത് സന്ധികളിൽ ചലനശേഷി കുറയ്ക്കാൻ ഇടയാക്കുമെന്നും ചില പഠനങ്ങൾ പറയുന്നു. തണുപ്പുകാലത്ത് സന്ധി വേദന ഉണ്ടാകുന്നതിന് പിന്നിൽ ശരീരഭാരം, കുറഞ്ഞ സൂര്യപ്രകാശം, വൈറൽ അണുബാധകൾ, വായു മലിനീകരണം എന്നിവയെല്ലാം പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് എയിംസിലെ റൂമറ്റോളജി പ്രൊഫസറും മേധാവിയുമായ ഡോ. ഉമ കുമാർ പറഞ്ഞു.

തണുപ്പുകാലത്ത് ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് എന്ന് ഡോ. ഉമ കുമാർ പറഞ്ഞു. കാരണം കൂടുതൽ ഭക്ഷണം കഴിക്കുകയും ശരീരഭാരം കൂടുകയും ചെയ്യുന്നത് സന്ധികളിൽ സമ്മർദ്ദത്തിന് കാരണമാകുമെന്ന് അവർ പറയുന്നു.

ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. അത് കാൽമുട്ട് വേദന മൂന്നിരട്ടിയാക്കുന്നു. തണുപ്പുകാലത്ത് ആളുകളിൽ വേദന ഉണ്ടാകുന്നതിന് പിന്നിൽ ഒരു കാരണം ഇതാണെന്നും ഡോ. ഉമ കുമാർ പറഞ്ഞു. എല്ലുകളുടെ ആരോ​ഗ്യത്തിന് പ്രധാനനമായി വേണ്ട പോഷകമാണ് വിറ്റാമിൻ ഡി. തണുപ്പുകാലത്ത് ആളുകളിൽ വിറ്റാമിൻ ഡി കുറയുന്നതായി കണ്ട് വരുന്നു. ഇതും സന്ധിവേദന കൂട്ടുന്നതിന് കാരണമാകുന്നതായി ഡോ. ഉമ കുമാർ പറയുന്നു.

തണുപ്പുകാലത്ത് സൂര്യപ്രകാശം കുറവായിരിക്കും. ഇത് തണുത്ത കാലാവസ്ഥയിൽ വിറ്റാമിൻ ഡിയുടെ കുറവുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് സന്ധി വേദനയ്ക്കും കാരണമാകുന്നുവെന്ന് അവർ പറയുന്നു.

തണുപ്പുകാലത്ത് വൈറൽ അണുബാധകളും സാധാരണമാണ്. രോ​ഗികളിൽ നിന്ന് വളരെ പെട്ടെന്നാകും അണുബാധ പലരിലും പിടിക്കപ്പെടുന്നതെന്നും ഡോ. ഉമ കുമാർ പറയുന്നു. തണുപ്പുകാലത്ത് അന്തരീക്ഷ മലിനീകരണം സാധാരണമാണെന്നും ഇത് സന്ധി വേദന വർദ്ധിപ്പിക്കുമെന്നും അവർ പറയുന്നു. വായു മലിനീകരണം ' റൂമറ്റോയ്ഡ് ആർത്രൈറ്റിസ്'  (RA) രോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളിലെ ഹൃദയാഘാതം ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ