നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

Published : May 01, 2023, 10:48 AM IST
നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

Synopsis

നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നത് മലബന്ധം കുറയ്ക്കുന്നു. നാരുകൾ ജലം ആഗിരണം ചെയ്യാനും മലത്തിന്റെ ഭൂരിഭാഗവും വർദ്ധിപ്പിക്കാനും കുടലിലൂടെയുള്ള മലം വേഗത്തിലാക്കാനും സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.  

ഫൈബർ ശരീരത്തിന് പ്രധാനപ്പെട്ട പോഷകമാണ്. കാരണം ഇത് മലബന്ധം, ഉയർന്ന കൊളസ്ട്രോൾ എന്നീ പ്രശ്നങ്ങൾ കുറയ്ക്കുക, മലവിസർജ്ജനം സുഗമമാക്കുക, ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുക, ടൈപ്പ് -2 പ്രമേഹം നിയന്ത്രിക്കുക തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിന് സഹായിക്കുന്നു. 

പല ഭക്ഷണങ്ങൾ സ്വാഭാവികമായും നാരുകളാൽ സമ്പുഷ്ടമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ നാരുകൾ ചേർക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. അതിനാൽ, ഫൈബർ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കാനുള്ള ചില കാരണങ്ങളെ കുറിച്ച് ന്യൂട്രീഷനിസ്റ്റ്, ലോവ്‌നീത് ബത്ര ഇൻസ്റ്റാഗ്രാം പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഫൈബർ ശരീരത്തിന് ആഗിരണം ചെയ്യാനോ ദഹിപ്പിക്കുവാനോ കഴിയാത്ത സസ്യഭക്ഷണങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടുന്നു. ഫൈബർ പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. ലയിക്കുന്നതും പുളിപ്പിക്കാവുന്നതുമായ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിലെ സൗഹൃദ ബാക്ടീരിയകളുടെ പ്രവർത്തനത്തിന് സഹായിക്കുന്നു.

നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നത് മലബന്ധം കുറയ്ക്കുന്നു. നാരുകൾ ജലം ആഗിരണം ചെയ്യാനും മലത്തിന്റെ ഭൂരിഭാഗവും വർദ്ധിപ്പിക്കാനും കുടലിലൂടെയുള്ള മലം വേഗത്തിലാക്കാനും സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

വിശപ്പിന്റെ ഹോർമോണിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു: ഗ്രെലിൻ ഹോർമോൺ (വിശപ്പിന്റെ ഹോർമോൺ)  വിശപ്പ് കുറയുന്നു, കൂടാതെ കോളിസിസ്റ്റോകിനിൻ GLP-1, പെപ്റ്റൈഡ് YY എന്നിവ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ഭക്ഷണക്രമം എൽഡിഎൽ അല്ലെങ്കിൽ "മോശം" കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു.

വിസ്കോസ് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. കൂടാതെ ഫൈബർ കുറവുള്ള ഭക്ഷണങ്ങളെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയിൽ ചെറിയ സ്പൈക്കുകൾ ഉണ്ടാകുന്നു. ഫെെബർ വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ലോകത്തിലെ കാൻസർ മരണങ്ങളുടെ മൂന്നാമത്തെ പ്രധാന കാരണമാണ് വൻകുടൽ കാൻസർ. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായി ​ഗവേഷകർ പറയുന്നു. 

നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത : ഈ രോ​ഗത്തിന്റെ ലക്ഷണമാകാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം