Kidney Stone : മൂത്രത്തില്‍ കല്ലിന് സാധ്യത കൂടുതലും ആര്‍ക്ക്? ലക്ഷണങ്ങളും അറിയാം...

Web Desk   | others
Published : Mar 10, 2022, 05:41 PM IST
Kidney Stone : മൂത്രത്തില്‍ കല്ലിന് സാധ്യത കൂടുതലും ആര്‍ക്ക്? ലക്ഷണങ്ങളും അറിയാം...

Synopsis

മറ്റ് പല അസുഖങ്ങളെയും പോലെ തന്നെ സമയത്തിന് രോഗം നിര്‍ണയിക്കാനായാല്‍ മൂത്രത്തില്‍ കല്ലിന്റെ ചികിത്സയും എളുപ്പമാണ്. എന്നാല്‍ സമയം വൈകുന്നതിന് അനുസരിച്ച് ചികിത്സയും കൂടുതല്‍ സങ്കീര്‍ണമാകും. ഈ രോഗത്തിന് ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന രോഗികളും ലക്ഷണങ്ങളില്ലാത്ത രോഗികളുമുണ്ട്

മൂത്രത്തില്‍ കല്ല് അഥവാ 'കിഡ്‌നി സ്‌റ്റോണ്‍' ( Kidney Stone ) എന്ന അസുഖത്തെ കുറിച്ച് നിങ്ങളെല്ലാവരും തന്നെ കേട്ടിരിക്കാം. എന്നാല്‍ ഇതെക്കുറിച്ച് പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ധാരാളം കാര്യങ്ങളുണ്ട്. ആരിലാണ് ഈ അസുഖത്തിന് സാധ്യതകളേറെയുള്ളത്, എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങള്‍ ( Kidney Stone Symptoms ) , എങ്ങനെയാണ് ചികിത്സ തേടേണ്ടത്, മൂത്രത്തില്‍ കല്ല് വരാതിരിക്കാന്‍ ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍ ഇങ്ങനെ പല വശങ്ങളാണ് ഇന്ന് നമ്മള്‍ വിശദീകരിക്കാന്‍ പോകുന്നത്. 

മറ്റ് പല അസുഖങ്ങളെയും പോലെ തന്നെ സമയത്തിന് രോഗം നിര്‍ണയിക്കാനായാല്‍ മൂത്രത്തില്‍ കല്ലിന്റെ ചികിത്സയും എളുപ്പമാണ്. എന്നാല്‍ സമയം വൈകുന്നതിന് അനുസരിച്ച് ചികിത്സയും കൂടുതല്‍ സങ്കീര്‍ണമാകും. ഈ രോഗത്തിന് ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന രോഗികളും ലക്ഷണങ്ങളില്ലാത്ത രോഗികളുമുണ്ട്. 

ലക്ഷണങ്ങള്‍ കാണിക്കാതെ വരുമ്പോഴാണ് മിക്കപ്പോഴും രോഗനിര്‍ണയത്തിന് സമയമെടുക്കുന്നത്. ആദ്യമായി രോഗിയില്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ തന്നെ അറിയാം. 

1. കഠിനമായ വേദയാണ് പ്രകടമാകുന്ന ഒരു ലക്ഷണം. 
2. മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നത്. 
3. ഇടവിട്ട് നല്ല പനി.
4. മൂത്രമൊഴിക്കുമ്പോള്‍ വേദന. 
5. ഇടവിട്ട് മൂത്രമൊഴിക്കാനുള്ള തോന്നല്‍. 

ഇത്തരം ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ വൈകാതെ തന്നെ ഇതിനുള്ള പരിശോധന നടത്തുകയാണ് വേണ്ടത്. മൂത്ര പരിശോധനയാണ് ഇതിലെ പ്രധാന പരിശോധനാരീതി. അതല്ലെങ്കില്‍ രക്തവും പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. അതുപോലെ എക്‌സ്-റേ, സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍ പോലുള്ള പരിശോധനാരീതികളും അവലംബിക്കാറുണ്ട്. 


ഇനി ആരിലെല്ലാമാണ് മൂത്രത്തില്‍ കല്ല് രോഗത്തിന് സാധ്യതകളേറെയുള്ളതെന്ന് ഒന്ന് നോക്കാം. 

1. മൂത്രാശയ അണുബാധ വീണ്ടും വീണ്ടും വരുന്നവരില്‍
2. വൃക്കകളില്‍ വീണ്ടും വീണ്ടും അണുബാധ വരുന്നവരില്‍. 
3. വൃക്കയില്‍ സിസ്റ്റ് അല്ലെങ്കില്‍ പരുക്ക് പോലുള്ള പ്രശ്‌നങ്ങള്‍ സംഭവിച്ചവരില്‍. 
4. മൂത്രത്തില്‍ കല്ല് പാരമ്പര്യമായും വരാം. അത്തരം ചരിത്രമുള്ളവരിലും സാധ്യതകളേറെ.
5. ചിലയിനം മരുന്നുകള്‍ പതിവായി കഴിക്കുന്നതും മൂത്രത്തില്‍ കല്ലിലേക്ക് നയിക്കാം. 

ഒരു രോഗവും പരിപൂര്‍ണമായി നമുക്ക് ചെറുക്കാനാകില്ല. എങ്കിലും ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഒരു പരിധി വരെ രോഗങ്ങളെ അകറ്റിനിര്‍ത്താമെന്ന് മാത്രം. അത്തരത്തില്‍ മൂത്രത്തില്‍ കല്ല് ഒഴിവാക്കാനും ചിലത് ചെയ്യാവുന്നതാണ്. 

1. ധാരാളം വെള്ളം കുടിക്കുക. 
2. 'ഓക്‌സലേറ്റ്' അധികമായി അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുക. കുരുമുളക്, സ്പിനാഷ്, സ്വീറ്റ് പൊട്ടാറ്റോ, നട്ട്‌സ്, ചായ, ചോക്ലേറ്റ്, സോയ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. 
3. ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. 


4. മൃഗങ്ങളില്‍ നിന്നെടുക്കുന്ന പ്രോട്ടീനിന്റ ഉപയോഗവും പരിമിതപ്പെടുത്തുക. 
5. വൈറ്റമിന്‍-സി സപ്ലിമെന്റുകള്‍ ചിലപ്പോള്‍ മൂത്രത്തില്‍ കല്ലിന് സാധ്യതയുണ്ടാക്കാം. അതിനാല്‍ ാേഡക്ടറുടെ നിര്‍ദേശം തേടിയ ശേഷം മാത്രം ഇവ ഉപയോഗിക്കുക. 
6. കാത്സ്യം ലഭിക്കുന്നതിനായി ഭക്ഷണമല്ലാതെ വേറെന്തെങ്കിലും എടുക്കുന്നുവെങ്കില്‍ ഡോക്ടറോട് നിര്‍ബന്ധമായും നിര്‍ദേശം തേടുക. 

Also Read:- വൃക്കരോഗമുള്ളവര്‍ ശ്രദ്ധിക്കൂ; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍