അസഹനീയം, ഉറക്കത്തില്‍ നിന്നുപോലും ഞെട്ടിയെഴുന്നേല്‍ക്കും; അറിയാം ക്ലസ്റ്റര്‍ തലവേദനയെ കുറിച്ച്

By Web TeamFirst Published May 28, 2023, 1:55 PM IST
Highlights

ക്ലസ്റ്റര്‍ തലവേദന അങ്ങനെ സാധാരണയായി പിടിപെടുന്നൊരു തലവേദനയല്ല. ഒരേ രീതിയില്‍ കറങ്ങിത്തിരിഞ്ഞ് വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നതാണ് ഇതിന്‍റെ സവിശേഷത. മിക്കവാറും തലയുടെ ഒരു വശത്തായിരിക്കും വേദന. കണ്ണിനോട് അനുബന്ധമായും വേദന ഉണ്ടായിരിക്കും. 

നിത്യജീവിതത്തില്‍ നാം നേരിടാറുള്ള ആരോഗ്യപ്രശ്നങ്ങളുടെ കൂട്ടത്തിലൊന്നാണ് തലവേദന. എന്നാല്‍ തലവേദനകള്‍ പല കാരണങ്ങള്‍ കൊണ്ട് പല തീവ്രതയിലും പല രീതിയിലുമാണ് വരിക. അതിനാല്‍ തന്നെ തലവേദന പതിവാകുന്നുവെങ്കില്‍ ഇത് പരിശോധനാവിധേയമാക്കേണ്ടത് നിര്‍ബന്ധമാണ്.

നാമിവിടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ക്ലസ്റ്റര്‍ തലവേദനയെന്ന് അറിയപ്പെടുന്ന തലവേദനയെ കുറിച്ചാണ്. ചിലരെങ്കിലും നേരത്തെ ഇതെക്കുറിച്ച് കേട്ടിരിക്കാം. എന്നാല്‍ പലര്‍ക്കും ഇന്നും ഇത് സംബന്ധിച്ച അറിവില്ലെന്നതാണ് സത്യം. 

ക്ലസ്റ്റര്‍ തലവേദന...

ക്ലസ്റ്റര്‍ തലവേദന അങ്ങനെ സാധാരണയായി പിടിപെടുന്നൊരു തലവേദനയല്ല. ഒരേ രീതിയില്‍ കറങ്ങിത്തിരിഞ്ഞ് വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നതാണ് ഇതിന്‍റെ സവിശേഷത. മിക്കവാറും തലയുടെ ഒരു വശത്തായിരിക്കും വേദന. കണ്ണിനോട് അനുബന്ധമായും വേദന ഉണ്ടായിരിക്കും. 

അസഹനീയമായ വേദനയാണിതിന്‍റെ വലിയ പ്രത്യേകത. അതായത്, ഉറങ്ങിക്കിടക്കുന്ന ഒരാള്‍ പെട്ടെന്നുണ്ടാകുന്ന കുത്തിയുള്ള വേദനയെ തുടര്‍ന്ന് ഞെട്ടിയുണരുക വരെ ചെയ്യാം. അത്രയും വേദന ഇതിനുണ്ടായിരിക്കും. 

ലക്ഷണങ്ങള്‍...

എല്ലാ ദിവസവും ഒരേ സമയത്ത് ആവര്‍ത്തിച്ച് വരുന്നത് ക്ലസ്റ്റര്‍ തലവേദനയുടെ പ്രത്യേകതയാണ്. ചികിത്സയെടുത്തില്ലെങ്കില്‍  ഇങ്ങനെ ദിവസങ്ങളോളമോ മാസങ്ങളോളമോ എല്ലാം വേദന നീളാം. ഇത്തരത്തില്‍ ഒരേ സമയത്ത് ആവര്‍ത്തിച്ച് വേദന വരുന്നതിനാല്‍ അത് ദൈനംദിന കാര്യങ്ങളെയും ഉറക്കത്തെയുമെല്ലാം ബാധിക്കാം. ഒപ്പം തന്നെ കടുത്ത നിരാശയും നേരിടാം. 

കണ്ണില്‍ കലക്കം, ചുവപ്പുനിറം, കണ്ണില്‍ നിന്ന് വെള്ളം വരിക, കണ്‍പീലിയില്‍ വീക്കം, മൂക്കടപ്പ്, മൂക്കൊലിപ്പ്, അസാധാരണമായി വിയര്‍ക്കല്‍, മുഖത്ത് നീര് എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ഇവയ്ക്ക് പുറമെ ആദ്യം സൂചിപ്പിച്ചത് പോലെ ഇത് മാനസികമായും നമ്മെ ബാധിക്കാം. വല്ലാത്ത അസ്വസ്ഥത, മുൻകോപം എന്നിവയെല്ലാം ഇങ്ങനെ പ്രകടമാകാം. അതുപോലെ കടുത്ത വെളിച്ചം, ശബ്ദം എന്നിവയോട് അസഹിഷ്ണുതയും ഉണ്ടാകാം. 

Also Read:- നാല്‍പതുകളിലും യൗവ്വനം നിലനിര്‍ത്താം; എങ്ങനെയെന്നല്ലേ? ഇതാ 'ടിപ്സ്'...

 

click me!