മലദ്വാരത്തിലെ ക്യാൻസര്‍; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍...

Published : Jul 12, 2023, 11:14 AM IST
മലദ്വാരത്തിലെ ക്യാൻസര്‍; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള്‍...

Synopsis

തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. 

ക്യാന്‍സര്‍ എന്നത് എല്ലാവരും ഭയപ്പെടുന്ന ഒരു രോഗമാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. അത്തരത്തിലൊന്നാണ് മലദ്വാരത്തിലെ ക്യാൻസര്‍ അഥവാ ഏനല്‍ ക്യാന്‍സര്‍. മലദ്വാരത്തില്‍ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ്  മലദ്വാരത്തിലെ ക്യാൻസര്‍. സാധാരണഗതിയിൽ, 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിലാണ് മലദ്വാരത്തിലെ ക്യാൻസര്‍ കാണപ്പെടുന്നത്. 

മലദ്വാരത്തിലെ ക്യാൻസറില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലക്ഷണം മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം ആണ്. എന്നാല്‍ മലത്തില്‍ രക്തം കാണുന്നത് എപ്പോഴും ക്യാൻസര്‍ ആകണമെന്നില്ല. മറ്റ് പല അവസ്ഥകളിലും ഇങ്ങനെയുണ്ടാകാം. ചിലരില്‍ മലവിസർജ്ജനത്തിൽ ബുദ്ധിമുട്ടുകൾ നേരിടാം , മലദ്വാരത്തിലോ ചുറ്റുപാടിലോ മുഴ കാണപ്പെടാം, ചൊറിച്ചിൽ അനുഭവപ്പെടാം. മലദ്വാരത്തില്‍ ക്യാൻസറുണ്ടെങ്കില്‍ മലത്തിന്‍റെ ഘടനയിലും വ്യത്യാസം കാണാം. മലം കൂടുതല്‍ അയഞ്ഞതും വെള്ളമയമുള്ളതുമായിരിക്കാം. മലദ്വാരത്തിലൂടെ ദ്രാവകങ്ങള്‍ പോലെയുള്ളവ ഒലിക്കാനിമിടയുണ്ട്. അതുപോലെ തന്നെ ടോയ്‍ലറ്റില്‍ പോകാൻ തോന്നുമ്പോള്‍ അത് നിയന്ത്രിച്ചുനിര്‍ത്താൻ സാധിക്കാത്ത അവസ്ഥ വരുന്നതും ശ്രദ്ധിക്കേണ്ടതാണ്. 

ലൈംഗികമായി പടരുന്ന ഹ്യൂമന്‍ പാപ്പിലോമവൈറസാണ് ഏനല്‍ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  90 ശതമാനം മലദ്വാര അര്‍ബുദങ്ങളും എച്ച്പിവി വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗര്‍ഭാശയ, ഗര്‍ഭാശയമുഖ അര്‍ബുദവും മലദ്വാരത്തിലെ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ മൂന്ന് പാനീയങ്ങള്‍ പരിചയപ്പെടുത്തി ന്യൂട്രീഷ്യനിസ്റ്റ്; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം