Heart Failure : ഹൃദയത്തിന് പണി കിട്ടിയാല്‍ കാലില്‍ ലക്ഷണം? അറിയാം 'ഹാര്‍ട്ട് ഫെയിലിയര്‍' ലക്ഷണങ്ങള്‍

Published : Aug 25, 2022, 09:23 PM IST
Heart Failure : ഹൃദയത്തിന് പണി കിട്ടിയാല്‍ കാലില്‍ ലക്ഷണം? അറിയാം 'ഹാര്‍ട്ട് ഫെയിലിയര്‍' ലക്ഷണങ്ങള്‍

Synopsis

ചില ലക്ഷണങ്ങളിലൂടെ ഹൃദയത്തിന് 'പണി' കിട്ടിയിട്ടുണ്ടെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. അങ്ങനെ അറിഞ്ഞിരിക്കേണ്ട 'ഹാര്‍ട്ട് ഫെയിലിയര്‍' ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത് 

മിക്ക കേസുകളിലും 'ഹാര്‍ട്ട് ഫെയിലിയര്‍' അഥവാ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ബാധിക്കപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുന്നത് ഹൃദയാഘാതം സംഭവിച്ച ശേഷം മാത്രമാണ് തിരിച്ചറിയാറ്. ഇതില്‍ തന്നെ വലിയൊരു വിഭാഗം പേര്‍ക്കും ജീവൻ നഷ്ടപ്പെടുകയും ചെയ്യാം. ഇതിന് ശേഷം 'ഹാര്‍ട്ട് ഫെയിലിയര്‍' സ്ഥിരീകരിച്ചിട്ട് കാര്യമില്ലല്ലോ!

അങ്ങനെയെങ്കില്‍ നേരത്തെ തന്നെ ഇതെങ്ങനെ തിരിച്ചറിയാൻ സാധിക്കും? 

ചില ലക്ഷണങ്ങളിലൂടെ ഹൃദയത്തിന് 'പണി' കിട്ടിയിട്ടുണ്ടെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. അങ്ങനെ അറിഞ്ഞിരിക്കേണ്ട 'ഹാര്‍ട്ട് ഫെയിലിയര്‍' ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത് 

ഒന്ന്...

'ഹാര്‍ട്ട് ഫെയിലിയറി'നോട് അനുബന്ധമായി ശ്വാസകോശത്തില്‍ ദ്രാവകം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകാം. ഇത് നെഞ്ചില്‍ അസ്വസ്ഥത, ചുമ, വലിവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. 

രണ്ട്...

കാലിലും 'ഹാര്‍ട്ട് ഫെയിലിയര്‍' ലക്ഷണം കാണാൻ സാധിക്കും. ഹൃദയം പ്രശ്നത്തിലാകുമ്പോള്‍ ശരീരത്തിന്‍റെ താഴ്ഭാഗങ്ങളില്‍ നിന്ന് തിരികെ രക്തം ഹൃദയത്തിലേക്ക് പോകുന്നത് ഇല്ലാതാകുന്നു. ഇതോടെ കാലിലും, പാദങ്ങളിലും, അടിവയറ്റിലും, തുടകളിലുമെല്ലാം നീര് വന്ന് വീര്‍ക്കാം. പ്രധാനമായും കാലിലാണ് ഇത് സംഭവിക്കുക. 

മൂന്ന്...

ആദ്യമേ സൂചിപ്പിച്ചത് പോലെ ശ്വാസകോശത്തില്‍ ദ്രാവകം നിറയുന്നതിനെ തുടര്‍ന്ന് രക്തത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് നീക്കി ഓക്സിജൻ നിറയ്ക്കുന്നതിന് സാധ്യമല്ലാതെ വരുന്നു. ഇതോടെ രോഗിയില്‍ സ്വാസതടസം ഉണ്ടാകാം.

നാല്...

'ഹാര്‍ട്ട് ഫെയിലിയറി'നോട് അനുബന്ധമായി അസാധാരണമായ തളര്‍ച്ചയുണ്ടാകുന്നതിന്‍റെയും ശ്വാസതടസത്തിന്‍റെയും ഭാഗമായി രോഗിക്ക് ഒരു കാര്യവും ചെയ്യാൻ സാധിക്കാതെ വരാം. ഇത്തരത്തില്‍ നിത്യജീവിതത്തില്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാൻ സാധിക്കാതെ വരാം. 

അഞ്ച്...

ഹൃദയത്തിന് ശുദ്ധിയായ രക്തം പമ്പ് ചെയ്യാൻ സാധിക്കാതെ വരുന്നതോടെയാണ് രോഗിയില്‍ കടുത്ത തളര്‍ച്ച കാണപ്പെടുന്നത്. ഇങ്ങനെ അസാധാരണമായി കടുത്ത തളര്‍ച്ച കാണപ്പെടുമ്പോഴും ഏറെ ശ്രദ്ധിക്കുക, ഇതൊരുപക്ഷെ ഹൃദയം അപകടത്തിലാണെന്നതിന്‍റെ സൂചനയാകാം.

Also Read:- പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം; ലക്ഷണങ്ങള്‍ അറിയാം

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം