Latest Videos

Vaginismus : എന്താണ് വജൈനിസ്മസ് ? പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെ?

By Priya VargheseFirst Published Mar 30, 2023, 3:16 PM IST
Highlights

പങ്കാളി അവഗണിക്കുമോ എന്ന പേടിയിൽ വേദന അനുഭവപ്പെടുന്നു എന്ന കാര്യം തുറന്നുപറയാൻ പല സ്ത്രീകളും മടികാണിക്കുന്നു. പങ്കാളിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കുമ്പോൾ അത് മാനസികമായി പുരുഷന്മാരെയും ബാധിക്കാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാത്തത് ലൈംഗിക അതൃപ്തിക്കു കാരണമാകുന്നു. 

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകളിൽ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് വജൈനിസ്മസ്. ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് യോനിയുടെ ചുറ്റും പേശീസങ്കോചം ഉണ്ടാകുന്നതാണ് ഇതിന് കാരണം. ഇത് ബോധപൂർവ്വമല്ല സംഭവിക്കുന്നത്. 

പങ്കാളി അവഗണിക്കുമോ എന്ന പേടിയിൽ വേദന അനുഭവപ്പെടുന്നു എന്ന കാര്യം തുറന്നുപറയാൻ പല സ്ത്രീകളും മടികാണിക്കുന്നു. പങ്കാളിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കുമ്പോൾ അത് മാനസികമായി പുരുഷന്മാരെയും ബാധിക്കാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാത്തത് ലൈംഗിക അതൃപ്തിക്കു കാരണമാകുന്നു. വജൈനിസ്മസ് ഉള്ള സ്ത്രീകളിൽ പൊതുവായി ഉത്കണ്ഠ, ഒറ്റപ്പെടൽ അനുഭവപ്പെടുക, സങ്കടം, നാണക്കേട് എന്നിവ കണ്ടുവരുന്നു.   

കാരണങ്ങൾ...
  
●വേദന ഉണ്ടാക്കിയ ലൈംഗിക ബന്ധം ഉണ്ടാവുക  
●മുൻപ് ലൈംഗികതയോട് ഭയം തോന്നിയ അനുഭവങ്ങൾ  
●പങ്കാളിയിൽ നിന്നും അതിക്രമം നേരിടേണ്ടി വരിക  
●ഗർഭംധരിക്കുമോ എന്ന ഭയം  
 
മാനസിക സമ്മർദ്ദവും വജൈനിസ്മസ് എന്ന പ്രശ്നവും തമ്മിൽ വളരെ അധികം ബന്ധമുണ്ട്. ശരീരത്തിലെ പേശികളുടെയും മനസ്സിന്റെയും സമ്മർദ്ദം കുറയ്ക്കുന്ന റിലാക്സേഷൻ എക്സർസൈസ് പരിശീലനമാണ് ചികിത്സയുടെ ആദ്യ ഘട്ടം. ലൈംഗികതയിൽ എന്താണ് നിങ്ങൾക്ക് വളരെ ആസ്വാദ്യകരമായത് എന്ന് സമയമെടുത്ത് മനസ്സിലാക്കാൻ ശ്രമിക്കുക. പങ്കാളിയുടെ പൂർണ്ണ പിന്തുണ ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമാണ്.  
 
രണ്ട് പേരിലും ഈ ബുദ്ധിമുട്ടുമൂലം ഉണ്ടായ നാണക്കേട്, മാനസിക സമ്മർദ്ദം എന്നിവ പരിഹരിക്കുക ചികിത്സയുടെ ഒരു പ്രധാന ഭാഗമാണ്. ഇത് മനഃപൂർവം ഉള്ളതല്ല എന്നും ഇത് മാറ്റിയെടുക്കാൻ ചികിത്സയിലൂടെ സാധ്യമാണ് എന്നതും ചികിത്സയിലൂടെ അവരെ മനസ്സിലാക്കി കൊടുക്കുന്നു.  മനഃശാസ്ത്ര ചികിത്സയായ mindfulness training മാനസിക സമ്മർദ്ദവും വേദനയും കുറയ്ക്കാൻ ഫലപ്രദമാണ്.  

എഴുതിയത്:  
പ്രിയ വർഗീസ്  
ചീഫ് ക്ലിനിക്കൽ സൈകോളജിസ്‌റ്റ്  
ബ്രീത്ത് മൈൻഡ് കെയർ  
TMM- Ramanchira Road 
തിരുവല്ല  
For Appointments Call: 8281933323   
Online/ Telephonic consultation available  

'അപ്രതീക്ഷിതമായി ഒരു ദിവസം അവൾ തന്റെ കൂട്ടുകാരുമായി വഴക്കായി, അവൾ അവരോട് ദേഷ്യം കാണിക്കാൻ തുടങ്ങി'

 

click me!