മൂത്രത്തിന് കടും മഞ്ഞ നിറമാണോ? ഇക്കാര്യങ്ങൾ അറി‍ഞ്ഞിരിക്കൂ

Published : May 20, 2023, 03:42 PM ISTUpdated : May 20, 2023, 03:55 PM IST
മൂത്രത്തിന് കടും മഞ്ഞ നിറമാണോ? ഇക്കാര്യങ്ങൾ അറി‍ഞ്ഞിരിക്കൂ

Synopsis

മൂത്രത്തിന്റെ നിറം ഏതൊക്കെ രോ​ഗങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് സനാർ ഇന്റർനാഷണൽ ഹോസ്പിറ്റലിലെ യൂറോളജി, റോബോട്ടിക്‌സ് ആൻഡ് റീനൽ ട്രാൻസ്‌പ്ലാന്റ് ഡയറക്ടറും എച്ച്ഒഡിയുമായ ഡോ. സുമിത് ശർമ പറയുന്നു.  

മൂത്രത്തിന്റെ നിറം നിങ്ങളുടെ ആരോ​ഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. മൂത്രത്തിന്റെ സ്വാഭാവിക നിറം മഞ്ഞയാണ്. നിങ്ങളുടെ ശരീരത്തിൽ ശരിയായി ജലാംശം ഉള്ളപ്പോൾ മൂത്രത്തിന് ഇളം മഞ്ഞ നിറം ഉണ്ടാകുന്നു. എന്നിരുന്നാലും, നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ, മരുന്നുകൾ, ചില ആരോഗ്യസ്ഥിതികൾ എന്നിവ കാരണം മൂത്രത്തിന് നിറ വ്യത്യാസം ഉണ്ടാകാം.

മൂത്രത്തിന്റെ നിറം വിവിധ ആരോഗ്യ അവസ്ഥകളെ സൂചിപ്പിക്കുന്നു. അത് ഒരുപക്ഷേ നിർജ്ജലീകരണമോ അല്ലെങ്കിൽ വൃക്ക അണുബാധയോ മൂലമാകാം. എന്നാൽ ഇതൊന്നുമല്ലാതെ മറ്റ് ചില കാരണങ്ങളുമുണ്ട്. 

മൂത്രത്തിന്റെ നിറ വ്യത്യാസം കൃത്യസമയത്ത് പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രാരംഭ സൂചനകളിലൊന്നാണ്. മൂത്രത്തിന്റെ നിറം ഏതൊക്കെ രോ​ഗങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് സനാർ ഇന്റർനാഷണൽ ഹോസ്പിറ്റലിലെ യൂറോളജി, റോബോട്ടിക്‌സ് ആൻഡ് റീനൽ ട്രാൻസ്‌പ്ലാന്റ് ഡയറക്ടറും എച്ച്ഒഡിയുമായ ഡോ. സുമിത് ശർമ പറയുന്നു.

കടും മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള മൂത്രം കരളിന്റെ പ്രവർത്തനം തകരാറിലാണെന്ന് സൂചിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണെന്ന് ഡോ. സുമിത് ശർമ പറയുന്നു.  മൂത്രത്തിന്റെ നിറം ഓറഞ്ചോ കടും മഞ്ഞയോ ആണെങ്കിൽ അത് മഞ്ഞപ്പിത്തത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഇതോടൊപ്പം ചർമ്മവും കണ്ണുകളും വിളറിയേക്കാം. ഈ പറഞ്ഞ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണുകയും മൂത്രവും രക്തപരിശോധനയും നടത്തുകയും വേണം.

ചുവന്ന നിറത്തിലുള്ള മൂത്രമാണ് കാണുന്നതെങ്കിൽ മൂത്രത്തിലെ അണുബാധയെയാണ് സൂചിപ്പിക്കുന്നു. ഇത് അവഗണിക്കാൻ കഴിയാത്ത ഗുരുതരമായ സൂചനകളിലൊന്നാണെന്ന് ഡോ. സുമിത് ശർമ പറഞ്ഞു. ഇരുണ്ട പർപ്പിൾ നിറത്തിലുള്ള മൂത്രമാണ് കാണുന്നതെങ്കിൽ മൂത്രത്തിൽ ബാക്ടീരിയ അണുബാധ മൂലമുണ്ടാകുന്ന 'പർപ്പിൾ ബാഗ് സിൻഡ്രോം' ആണെന്ന് അവർ പറയുന്നു. ഈ ലക്ഷണം കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധിച്ച് ആൻറിബയോട്ടിക്കുകൾ കഴിക്കാൻ തുടങ്ങുക.

മുല‌യൂട്ടുന്ന അമ്മമാർ അറിയുന്നതിന് ; പ്രസവശേഷം കഴിക്കേണ്ടത് എന്തൊക്കെ?

വൃക്കകളുടെ പ്രവർത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ പരിശോധനകളിൽ ഒന്നാണ് മൂത്രപരിശോധന. ധാരാളമായി വെള്ളം കുടിക്കുന്നവരാണെങ്കിൽ മൂത്രത്തിന് സാധാരണയായി നിറമില്ല. അതിനാൽ, മൂത്രത്തിന് കടും മഞ്ഞനിറമാണെങ്കിൽ അത് ശരീരത്തിലെ നിർജ്ജലീകരണത്തെയോ ജലത്തിന്റെ കുറവിനെയോ സൂചിപ്പിക്കാം.


PREV
click me!

Recommended Stories

സൗന്ദര്യത്തിന് ഒരു ലഡ്ഡു; തിളങ്ങുന്ന ചർമ്മത്തിനായി ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു
ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം