ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ ? ഈ രോ​ഗത്തിനുള്ള സാധ്യത കൂടുതൽ

Published : Mar 07, 2024, 02:38 PM IST
ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ ? ഈ രോ​ഗത്തിനുള്ള സാധ്യത കൂടുതൽ

Synopsis

ഉറക്കമില്ലായ്മ ടൈപ്പ് 2 പ്രമേഹം വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതയിലേക്ക് നയിച്ചേക്കാം. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമവും പ്രമേഹ സാധ്യത കൂട്ടുന്നു.   

ഉറക്കക്കുറവ് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. 'ജമാ നെറ്റ്‌വർക്ക് ഓപ്പൺ' ജേണലിൽ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. രാത്രിയിൽ ഏഴ്/എട്ട് മണിക്കൂർ ഉറങ്ങുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രാത്രിയിൽ അഞ്ച് മണിക്കൂറിൽ താഴേ ഉറങ്ങുന്ന ആളുകൾക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 16 ശതമാനമാണെന്ന് സ്വീഡിഷ് ഗവേഷകർ കണ്ടെത്തി.

ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ ഡാറ്റാബേസുകളിലൊന്നായ യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റയാണ് പഠനം ഉപയോഗിച്ചത്. ടൈപ്പ് 2 പ്രമേഹം, പ്രായമായവരിൽ കൂടുതലായി കണ്ടുവരുന്നത്. പഞ്ചസാര (ഗ്ലൂക്കോസ്) സംസ്കരിക്കാനുള്ള ശരീരത്തിൻ്റെ കഴിവിനെ ബാധിക്കുകയും ഇൻസുലിൻ ആഗിരണത്തെ തടസ്സപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

2015-ൽ ഡയബറ്റോളജിയിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും ഉറക്കക്കുറവും പ്രമേഹവും തമ്മിലുള്ള ബന്ധം പരിശോധിച്ചിരുന്നു. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനുള്ള ഇൻസുലിൻ കഴിവ് കുറഞ്ഞതായി  ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തി. 

ഉറക്കമില്ലായ്മ ടൈപ്പ് 2 പ്രമേഹം വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതയിലേക്ക് നയിച്ചേക്കാം. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമവും പ്രമേഹ സാധ്യത കൂട്ടുന്നു. മോശം ഉറക്കമോ രാത്രിയിൽ കുറഞ്ഞ ഉറക്കമോ അമിതവണ്ണവും ശരീരഭാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കുറച്ച് നേരം മാത്രം ഉറങ്ങുന്നത് ഹോർമോണുകളെ ബാധിക്കുകയും നിങ്ങളുടെ പേശികളെ വേദനിപ്പിക്കുകയും ചെയ്യുന്നു.

 മോശം ഉറക്കത്തിന്റെ ഫലമായി, കൂടുതൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ അല്ലെങ്കിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളോടുള്ള നിങ്ങളുടെ ആസക്തി വർദ്ധിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉറക്കമില്ലായ്മ വിഷാദം, ഉത്കണ്ഠ എന്നിവയുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. 

അമിതവണ്ണം ഗർഭിണിയാകാനുള്ള സാധ്യത കുറയ്ക്കുമോ ? വിശദാംശങ്ങൾ അറിയാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം