അമിതവണ്ണം ഗർഭിണിയാകാനുള്ള സാധ്യത കുറയ്ക്കുമോ ? വിശദാംശങ്ങൾ അറിയാം

Published : Mar 07, 2024, 12:13 PM IST
അമിതവണ്ണം ഗർഭിണിയാകാനുള്ള സാധ്യത കുറയ്ക്കുമോ ? വിശദാംശങ്ങൾ അറിയാം

Synopsis

അമിതവണ്ണം ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ഗർഭധാരണത്തെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് പൂനെയിലെ ഖരാഡിയിലുള്ള മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഒബ്‌സ്റ്റട്രീഷ്യൻ ഡോ. സുശ്രുത മൊകദം പറഞ്ഞു.

അമിതവണ്ണം വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യം നമ്മുക്കറിയാം. ​അമിതഭാരം ഗർഭിണിയാകാൻ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടോ? അമിതഭാരം സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമതയെ തടസ്സപ്പെടുത്താമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. അമിതവണ്ണം ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ഗർഭധാരണത്തെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് പൂനെയിലെ ഖരാഡിയിലുള്ള മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഒബ്‌സ്റ്റട്രീഷ്യൻ ഡോ. സുശ്രുത മൊകദം പറഞ്ഞു.

അമിതവണ്ണമുള്ളവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലങ്ങളും ഉദാസീനമായ ജീവിതശൈലിയും പോലുള്ള ഘടകങ്ങൾ പൊണ്ണത്തടി നിരക്ക് വർദ്ധിക്കുന്നതിന് കാരണമാകുന്നു. അമിതഭാരമുള്ള സ്ത്രീകൾക്ക് പലപ്പോഴും സന്ധി വേദന, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.   അമിതവണ്ണവും വന്ധ്യതയും തമ്മിൽ ബന്ധമുള്ളതായും ഡോ. സുശ്രുത മൊകദം പറഞ്ഞു.

'ഗർഭിണിയാകാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് അമിതഭാരം തീർച്ചയായും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അമിതമായ ശരീരത്തിലെ കൊഴുപ്പ് ഹോർമോണുകളുടെ അളവ് തടസ്സപ്പെടുത്തുകയും പ്രത്യുൽപാദന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാൽ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയുമായി പൊണ്ണത്തടി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളിൽ അമിതവണ്ണം ക്രമരഹിതമായ ആർത്തവചക്രം, അണ്ഡോത്പാദന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. കൂടാതെ, അമിതവണ്ണമുള്ള സ്ത്രീകൾക്ക് ഗർഭകാലത്ത് ഗർഭം അലസാനും സങ്കീർണതകൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്...' - ഡോ. സുശ്രുത മൊകദം പറഞ്ഞു.

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, പൊണ്ണത്തടി ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വന്ധ്യതയ്ക്ക് കാരണമാകും. കൂടാതെ, അമിതഭാരം ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) പോലുള്ള ഫെർട്ടിലിറ്റി ചികിത്സകളുടെ വിജയനിരക്ക് കുറയ്ക്കുകയും ഹൈപ്പർടെൻഷൻ, പ്രമേഹം തുടങ്ങിയ ഗർഭകാലത്ത് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ഡോ. സുശ്രുത പറഞ്ഞു.

അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പ്രത്യുൽപാദനശേഷി മെച്ചപ്പെടുത്താനും ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാനും സഹായിക്കും. പഞ്ചസാരയും പൂരിത കൊഴുപ്പും കൂടുതലുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുമ്പോൾ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാൻ മാത്രമല്ല, മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പ്രത്യുത്പാദന വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ദിനചര്യയിൽ കാർഡിയോ, എയറോബിക് വ്യായാമങ്ങൾ, നടത്തം, യോ​ഗ എന്നിവ ശീലമാക്കുക.‌

Read more സ്ത്രീകളെ അലട്ടുന്ന പ്രധാനപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾ

 

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?