
രാജ്യത്ത് കൊവിഡ് 19, മങ്കിപോക്സ് തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിരിക്കുന്നതിന് തൊട്ടു പിന്നാലെ മറ്റൊരു രോഗം കൂടി കണ്ടെത്തിയിരിക്കുന്നു. ഹെനിപാവൈറസ് അഥവാ ലാംഗ്യ ഹെനിപാ വൈറസ് ആണ് കണ്ടെത്തിയിരിക്കുന്നത്. ചൈനയിലെ ഷാൻഡോങ്, ഹെനാൻ പ്രവിശ്യകളിൽ 35 പേരെ ഊ രോഗം ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
ലാംഗ്യ ഹെനിപാവൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാം. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് കണ്ടെത്തിയിട്ടില്ല. എലിയോട് സാമ്യമുള്ള ചെറിയൊരു സസ്തനിയിലൂടെയാണ് ഹെനിപാ ലാംഗ്യ വൈറസിന്റെ ഉത്ഭവമെന്നാണ് കണ്ടെത്തൽ.
രോഗികൾക്ക് പരസ്പരം അടുത്ത സമ്പർക്കം ഇല്ലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ലാംഗ്യ വൈറസ് പുതിയതായി കണ്ടെത്തിയ വൈറസാണ്. വൈറസിനെ തിരിച്ചറിയാൻ ഒരു സ്റ്റാൻഡേർഡ് ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് രീതി ആവശ്യമാണെന്നും തായ്‌വാനിലെ സിഡിസി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ചുവാങ് ജെൻ-ഹ്‌സിയാങ് പറഞ്ഞു.
പെട്ടെന്നുണ്ടാകുന്ന കഠിനമായ വയറുവേദന; കാരണങ്ങൾ ഇതാകാം
ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുമോ എന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം വൈറസ് മനുഷ്യരിലേക്ക് പകരുമോ എന്ന് സിഡിസിക്ക് ഇതുവരെ നിർണ്ണയിച്ചിട്ടില്ലെന്നും വൈറസിനെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകളിൽ ശ്രദ്ധ ചെലുത്താൻ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ചുവാങ് പറഞ്ഞു.
വളർത്തുമൃഗങ്ങളിൽ നടത്തിയ സീറോളജിക്കൽ സർവേയുടെ വിശദാംശങ്ങൾ നൽകിക്കൊണ്ട് പരിശോധിച്ച ആടുകളിൽ 2 ശതമാനവും പരിശോധിച്ച നായ്ക്കളിൽ 5 ശതമാനവും പോസിറ്റീവ് ആണെന്ന് പറഞ്ഞു.
വൈറസ് ബാധിതരിൽ ചിലർക്ക് പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, പേശിവേദന, തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതായി അധികൃതർ പറഞ്ഞു. വെളുത്ത രക്താണുക്കളുടെ കുറവും രോഗികളിൽ കണ്ടെത്തി. കുറഞ്ഞ പ്ലേറ്റ്‌ലെറ്റ് കൗണ്ട്, കരൾ തകാർ, വൃക്ക തകരാർ എന്നിവ രോഗികളിൽ കണ്ടതായി ചുവാങ് പറഞ്ഞു.
ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. എ സൂനോട്ടിക് ഹെനിപാവൈറസ് ഇൻ ചൈനയിലെ ഫെബ്രൈൽ പേഷ്യന്റ്സ്" എന്ന തലക്കെട്ടിലുള്ള ഒരു പഠനത്തിൽ ഒരു പുതിയ ഹെനിപാവൈറസ് ചൈനയിൽ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു.
ആര്‍ത്തവ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗ സഹായിക്കുമോ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam