learning disability: കുട്ടികളിലെ പഠനവൈകല്യം; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ചിലത്...

By Web TeamFirst Published Nov 25, 2021, 1:38 PM IST
Highlights

ക്ഷമയോട് ചികിത്സിച്ച് മാറ്റേണ്ട ഒന്നാണ് ലേര്‍ണിംഗ് ഡിസെബിലിറ്റി. ഇത് ക്ഷമയോട് കെെകാര്യം ചെയ്തില്ലെങ്കിൽ കുട്ടികളുടെ പഠനത്തെ മാത്രമല്ല കുട്ടികളു‍ടെ ജീവിത വിജയം, സ്വഭാവത്തെയും ബാധിക്കാമെന്ന് ഡോ. പ്രിയ വർ​ഗീസ് പറഞ്ഞു.

കുട്ടികളിൽ ഇന്ന് കണ്ടു വരുന്ന ഒരു പ്രശ്നമാണ് പഠനവൈകല്യം അഥവാ ലേർണിംഗ് ഡിസെബിലിറ്റി.   ബുദ്ധിശക്തിയിലെ പ്രശ്നങ്ങൾ കൊണ്ടോ, മറ്റേതെങ്കിലും വൈകല്യങ്ങൾ കൊണ്ടോ, സാഹചര്യങ്ങളുടെ സ്വാധീനം കൊണ്ടോ ഒക്കെ കുട്ടികളിൽ പഠന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. 

കുട്ടികളിലെ പഠനംവെെകല്യം മിക്ക രക്ഷിതാക്കളും നിസാരമായാണ് കാണാറുള്ളതെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. പ്രിയ വർ​ഗീസ് പറഞ്ഞു. NIMHANS Index എന്ന് ടെസ്റ്റ് ചെയ്താൽ കുട്ടിയ്ക്ക് പഠനവെെകല്യം ഉണ്ടോ എന്നതറിയാൻ സാധിക്കുമെന്നും ഡോ. പ്രിയ വർ​ഗീസ് പറഞ്ഞു.

ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് രണ്ട് ക്ലാസിൽ പുറകിൽ അഞ്ചാം ക്ലാസിന്റെ നിലവാരത്തിലെങ്കിലും എഴുതാനും വായിക്കാനും അറിയണം. അതിൽ പിന്നോക്കം ആണെങ്കിൽ ലേർണിംഗ് ഡിസെബിലിറ്റി ഉണ്ടെന്ന് പറയാം. മിക്ക രക്ഷിതാക്കൾക്കും കുട്ടികൾക്ക് പഠനവെെകല്യം ഉണ്ടെന്ന് പറഞ്ഞാൽ അത് സമ്മതിക്കാൻ തയ്യാറാകാറില്ല. ലേർണിംഗ് ഡിസെബിലിറ്റിയ്ക്ക് ചികിത്സ നൽകാതെ വരുമ്പോൾ അത് ഭാവിയിൽ കൂടുതൽ ദോഷം ചെയ്യും.

ലേർണിംഗ് ഡിസെബിലിറ്റി എന്ന പറയുമ്പോൾ ആ കുട്ടിയ്ക്ക് സാധാരണ കുട്ടികളെ പോലെ തന്നെ നോർമൽ ഐക്യൂ ആയിരിക്കും. അല്ലെങ്കിൽ അതിൽ കൂടുതൽ ഐക്യൂ ഉണ്ടാകും. പക്ഷേ എഴുതാനും വായിക്കാനും ചില സമയങ്ങളിൽ പ്രയാസം വരും. ഇതിന്റെ കൂടെ നിൽക്കുന്ന പ്രശ്നമാണ് attention deficit hyperactivity disorder. മറ്റൊന്നാണ് Conduct Disorder. അതായത് കള്ളം പറയുക, മോഷ്ടിക്കുക. 

ക്ഷമയോട് ചികിത്സിച്ച് മാറ്റേണ്ട ഒന്നാണ് ലേർണിംഗ് ഡിസെബിലിറ്റി. ഇത് ക്ഷമയോട് കെെകാര്യം ചെയ്തില്ലെങ്കിൽ കുട്ടികളുടെ പഠനത്തെ മാത്രമല്ല കുട്ടികളു‍ടെ ജീവിത വിജയം, സ്വഭാവത്തെയും ബാധിക്കാമെന്ന് ഡോ. പ്രിയ വർ​ഗീസ് പറഞ്ഞു.

click me!