ഈ പാനീയം കുടിക്കൂ; വൃക്കയിലെ കല്ലുകള്‍ അകറ്റാം

Web Desk   | Asianet News
Published : Feb 05, 2021, 08:46 AM ISTUpdated : Feb 05, 2021, 09:03 AM IST
ഈ പാനീയം കുടിക്കൂ; വൃക്കയിലെ കല്ലുകള്‍ അകറ്റാം

Synopsis

വൃക്കയിലെ കല്ലുകൾ പല വലിപ്പത്തിലുള്ളതാണ്. ചെറിയ കല്ലുകൾ മൂത്രത്തിലൂടെ പുറന്തളപ്പെടുന്നു. എന്നാൽ വലിപ്പമേറിയ കല്ലുകൾ പുറന്തള്ളപ്പെടാതിരിക്കുകയും കഠിനമായ വയറുവേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. 

മധ്യവയസ്‌കരിലും ചെറുപ്പക്കാരിലും കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ. ശരീരത്തിൽ പലതരം ധാതുക്കൾ അടിഞ്ഞു കൂടുമ്പോഴാണ് അവ വൃക്കയിൽ കല്ലുകളായി രൂപപ്പെടുന്നത്. വൃക്കയിലെ കല്ലുകൾ പല വലിപ്പത്തിലുള്ളതാണ്. ചെറിയ കല്ലുകൾ മൂത്രത്തിലൂടെ പുറന്തളപ്പെടുന്നു. എന്നാൽ വലിപ്പമേറിയ കല്ലുകൾ പുറന്തള്ളപ്പെടാതിരിക്കുകയും കഠിനമായ വയറുവേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. 

മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറമാവുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, തലകറക്കവും ഛർദ്ദിയും എന്നിവയെല്ലാം കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളാണ്.

ശരിയായ ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും ഒരു പരിധി വരെ കിഡ്നി സ്റ്റോണിനെ ചെറുക്കാൻ സാധിക്കും. ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ് ഈ രോ​ഗം തടയാനുള്ള പ്രധാന വഴി. ചെറിയ കല്ലുകൾ തങ്ങിനിൽക്കുന്നത് തടയാൻ വെള്ളം സഹായിക്കും.

മധുരമില്ലാത്ത നാരങ്ങാവെള്ളം കുടിക്കുന്നത് കല്ല് രൂപപ്പെടുന്നത് വലിയൊരു അളവ് വരെ തടയുമെന്നാണ് ഡി കെ പബ്ലിഷിംഗ് ഹൗസിന്റെ ​'ഹീലിങ് ഫുഡ്സ്' എന്ന പുസ്കതത്തിൽ പറയുന്നത്. രണ്ട് ടീസ്പൂൺ നാരങ്ങാനീരും അതിനു ആനുപാതികമായി വെള്ളവും ചേർത്ത് രാവിലെയും രാത്രിയും കഴിക്കുക. 

 

 

നാരങ്ങാനീരിൽ ധാരാളമായി അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് കല്ലുകൾ രൂപപ്പെടാൻ കാരണമായ കാൽസ്യം പരലുകൾ ഉണ്ടാകുന്നത് തടയുന്നു. മാത്രമല്ല നാരങ്ങ ജ്യൂസ് കുടിക്കുന്നത് വൃക്കയില്‍  രൂപപ്പെടുന്ന കല്ലുകള്‍  നീക്കംചെയ്യാൻ സഹായിക്കുമെന്നും മുംബൈയിലെ ജാസ്ലോക്ക് ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിലെ സീനിയർ ഡയറ്റീഷ്യൻ എം‌എസ് ജ്യോതി ഭട്ട് പറഞ്ഞു.


 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍