ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ ചില വഴികൾ

Published : Jun 14, 2023, 09:25 PM IST
 ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ ചില വഴികൾ

Synopsis

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ ഉപഭോഗം മൂലം രക്തത്തിൽ എൽഡിഎൽ വർദ്ധിക്കുമ്പോൾ, ഈ അവസ്ഥയെ ഉയർന്ന കൊളസ്ട്രോൾ എന്ന് വിളിക്കുന്നു. ഇത് ഹൈപ്പർ കൊളസ്‌ട്രോളീമിയ അല്ലെങ്കിൽ ഹൈപ്പർലിപിഡെമിയ എന്നും അറിയപ്പെടുന്നു.   

ഉയർന്ന കൊളസ്ട്രോൾ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ?മനുഷ്യശരീരത്തിൽ കരൾ ഉൽപ്പാദിപ്പിക്കുന്ന കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ (Cholesterol). കോശ സ്തരങ്ങൾ, ഹോർമോണുകൾ, വിറ്റാമിൻ ഡി എന്നിവയുടെ രൂപീകരണത്തിന് ഇത് സഹായിക്കുന്നു. 

എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ ഹൃദയാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ധമനികളിൽ എൽഡിഎൽ അടിഞ്ഞുകൂടുകയും അവയിൽ തടസ്സം സൃഷ്‌ടിക്കുകയും ചെയ്യുന്നു. HDL (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനുകൾ) നല്ല കൊളസ്ട്രോൾ എന്ന് വിളിക്കപ്പെടുന്നു. അവ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനായി അധിക എൽഡിഎൽ കരളിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു.

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ ഉപഭോഗം മൂലം രക്തത്തിൽ എൽഡിഎൽ വർദ്ധിക്കുമ്പോൾ, ഈ അവസ്ഥയെ ഉയർന്ന കൊളസ്ട്രോൾ എന്ന് വിളിക്കുന്നു. ഇത് ഹൈപ്പർ കൊളസ്‌ട്രോളീമിയ അല്ലെങ്കിൽ ഹൈപ്പർലിപിഡെമിയ എന്നും അറിയപ്പെടുന്നു. 

ചില രോഗികൾക്ക് ഉയർന്ന കൊളസ്ട്രോൾ ഒരു ജനിതക പ്രശ്നവും ജീവിതശൈലി രോഗവുമാണ്. ജനിതക പ്രശ്‌നം കാരണം ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടാകാം. അവർ എന്ത് ചെയ്താലും അവരുടെ കൊളസ്‌ട്രോൾ ഉയർന്ന നിലയിലാണ്...- ഗുരുഗ്രാമിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റൽസ് കാർഡിയോളജി ഡയറക്ടർ ഡോ.സഞ്ജീവ് ചൗധരി പറയുന്നു.

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ ചില മാർ​ഗങ്ങൾ...

ഒന്ന്...

ആപ്പിൾ, ബീൻസ്, ഓട്സ് എന്നിവയെല്ലാം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. സാൽമൺ, വാൽനട്ട്, ഫ്ളാക്സ് സീഡ് എന്നിവ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. 

രണ്ട്...

പുകവലി ഒഴിവാക്കുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. പുകവലി നിർത്തുന്നത് രക്തചംക്രമണം വർധിക്കാനും എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കാനും സഹായിക്കും.

മൂന്ന്...

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ദിവസം മുഴുവൻ കൂടുതൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണ്. നൃത്തം, നടത്തം, നീന്തൽ, സൈക്ലിംഗ് എന്നിങ്ങനെ വിവിധ തരത്തിൽ വ്യായാമം ചെയ്യാം. 

നാല്...

കൂടുതൽ സമയവും ഇരുന്ന് ജോലി ചെയ്യുന്നവർ ചെറിയ ഇടവേളകളിൽ നടക്കേണ്ടത് പ്രധാനമാണ്. ഓരോ 30 മിനിറ്റിലും എഴുന്നേറ്റ് കുറച്ച് ദൂരം നടക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം