
രക്തസമ്മര്‍ദ്ദം അഥവാ ബിപിയുള്ളവര്‍ ഏറെ ശ്രദ്ധിക്കേണ്ടത് നിര്‍ബന്ധമാണ്. കാരണം ബിപി അനിയന്ത്രിതമായി മുന്നോട്ടുപോയാല്‍ അത് ഹൃദയാഘാതം അടക്കമുള്ള ഗൗരവതരമായ അവസ്ഥകളിലേക്കെല്ലാമുള്ള സാധ്യത കൂട്ടുകയായി. ജീവിതരീതികളിലാണ് ബിപിയുള്ളവര്‍ ശ്രദ്ധ നല്‍കേണ്ടത്. ഇങ്ങനെ തന്നെയാണ് ബിപിയെ നിയന്ത്രിക്കാനും സാധിക്കൂ.
നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ചെയ്യുന്ന, അല്ലെങ്കില്‍ അറിയാതെ നമ്മുടെ ഭാഗമായി മാറിയിട്ടുള്ള പലതും ബിപിയെ സ്വാധീനിക്കാറുണ്ട്. ഇത്തരത്തില്‍ ബിപി കൂടുന്നതിലേക്ക് നയിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
കായികാധ്വാനം ഏതുമില്ലാത്ത ജീവിതരീതി ബിപിയുള്ളവര്‍ക്ക് നല്ലതല്ല. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് ലളിതമായ വ്യായാമമെങ്കിലും ബിപിയുള്ളവര്‍ ചെയ്യുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ബിപി കൂടാനുള്ള സാധ്യതകളേറെയാണ്. ദിവസവും 30 മിനുറ്റ് നേരത്തെ വ്യായാമമെങ്കിലും ചെയ്യാവുന്നതാണ്.
രണ്ട്...
പുകവലി ഉപേക്ഷിക്കാതിരിക്കുന്നതും ബിപിയുള്ളവര്‍ക്ക് നല്ലതല്ല. അതിനാല്‍ ബിപിയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പുകവലി ഉപേക്ഷിക്കുന്നതാണ് ഉചിതം.
മൂന്ന്...
പതിവായി സ്ട്രെസ് അനുഭവിക്കുന്നതും ബിപി കൂടാനുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ സ്ട്രെസ് കൈകാര്യം ചെയ്ത് ശീലിക്കുകയോ സ്ട്രെസ് അകറ്റുകയോ ചെയ്യേണ്ടതും ബിപിയുള്ളവര്‍ക്ക് നിര്‍ബന്ധമാണ്.
നാല്...
പുകവലി പോലെ തന്നെ മദ്യപാനവും ബിപിയുള്ളവര്‍ക്ക് 'റിസ്ക്' ആണ്. അതുപോലെ അധികമായി കഫീൻ ശരീരത്തിലെത്തുന്നതും നല്ലതല്ല. ഇതിനായി കഫീൻ അടങ്ങിയ പാനീയങ്ങള്‍ പരിമിതപ്പെടുത്താം. ചായയിലും കാപ്പിയിലും മാത്രമല്ല കഫീൻ അടങ്ങിയിട്ടുള്ളത്. മറ്റ് പല പാനീയങ്ങളിലും കഫീൻ കാണാം.
അഞ്ച്...
നമുക്കറിയാം ബിപിയുള്ളവര്‍ അധികം ഉപ്പ് കഴിച്ചുകൂടാ. ഉപ്പ് അഥവാ സോഡിയം ബിപി കൂട്ടും എന്നതിനാലാണിത്. ഉപ്പ് നേരിട്ട് ഉപയോഗിക്കുന്നത് മാത്രമല്ല പാക്കേജ്ഡ് ഫുഡ്സ്, പ്രോസസ്ഡ് ഫുഡ്സ് എന്നിവയിലൂടെയെല്ലാം ശരീരത്തിലെത്തുന്ന സോഡിയവും ഇതില്‍ ഏറെ പ്രശ്നമാണ്. അതിനാല്‍ ഉപ്പിനൊപ്പം ഇത്തരത്തിലുള്ള വിഭവങ്ങള്‍ കൂടി പരിമിതപ്പെടുത്തണം.
Also Read:- മുഴുവൻ സമയവും മൊബൈലില്‍ നോക്കിയിരുന്നാല്‍ കണ്ണുകളെ കാത്തിരിക്കുന്ന പ്രശ്നങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam