Asianet News MalayalamAsianet News Malayalam

കാല്‍മുട്ട് തേയ്മാനവും ജോലിയും തമ്മിലുള്ള ബന്ധമെന്ത്; പഠനം പറയുന്നു

ഈ പഠനത്തിനായി, മുമ്പ് പ്രസിദ്ധീകരിച്ച പ്രസക്തമായ മറ്റ് പഠനങ്ങളുടെ ഫലങ്ങൾ ഗവേഷകർ വിശകലനം ചെയ്തു.അമേരിക്കൻ കോളേജ് ഓഫ് റൂമറ്റോളജിയുടെ ജേണലായ ആർത്രൈറ്റിസ് കെയർ ആന്റ് റിസർച്ചിൽ പഠനം പ്രസിദ്ധീകരിച്ചു. 

Some jobs lead to a higher risk of knee osteoarthritis study finds
Author
Sydney NSW, First Published Jul 10, 2020, 10:02 AM IST

ചില പ്രത്യേക ജോലികളിൽ ഏർപ്പെടുന്ന ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കാൽമുട്ട് തേയ്മാനം  ബാധിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ' അധിക നേരം നിന്ന് ജോലി ചെയ്യുന്നവർ, ചുമടെടുക്കുന്നവർ ഇത്തരം ജോലികൾ ചെയ്യുന്നവരിൽ കാൽമുട്ട് തേയ്മാനം കൂടുന്നതായി കണ്ട് വരുന്നു '  -  സിഡ്നി സർവകലാശാലയിലെ ​ഗവേഷകൻ സിയ വാങ് പറഞ്ഞു. 

ഈ പഠനത്തിനായി, മുമ്പ് പ്രസിദ്ധീകരിച്ച പ്രസക്തമായ മറ്റ് പഠനങ്ങളുടെ ഫലങ്ങൾ ഗവേഷകർ വിശകലനം ചെയ്തു. അമേരിക്കൻ കോളേജ് ഓഫ് റൂമറ്റോളജിയുടെ ജേണലായ 'ആർത്രൈറ്റിസ് കെയർ ആന്റ് റിസർച്ചിൽ' പഠനം പ്രസിദ്ധീകരിച്ചു. 9,50,000 വ്യക്തികളെ ഉൾപ്പെടുത്തി 71 ഗവേഷണങ്ങൾ ഉപയോഗിച്ച് നടത്തിയ സമ്മിശ്ര വിശകലനത്തിലൂടെയാണ് ഇത് കണ്ടെത്തിയത്. 

കാർഷിക തൊഴിലാളികൾക്ക് കാൽമുട്ട് തേയ്മാനം ഉണ്ടാകാനുള്ള സാധ്യത 64 ശതമാനമാണെന്നും പഠനത്തിൽ കണ്ടെത്തി. 'കാൽമുട്ട് തേയ്മാനം ബാധിച്ചേക്കാവുന്ന ജോലികൾ പതിവായി ചെയ്യുന്ന ആളുകളെ തിരിച്ചറിഞ്ഞ് ജോലി സ്ഥലത്ത് അവർക്ക് ചില പരി​ഗണനകൾ നൽകാവുന്നതാണ് ' - സിയ വാങ് പറഞ്ഞു. 

കാൽമുട്ട് തേയ്മാനം പ്രായമായ സ്ത്രീകളിലും പുരുഷന്മാരിലും സാധാരണയായി കണ്ട് വരുന്ന ഒരു പ്രശ്നമാണ്. യുഎസിലെ 27 ദശലക്ഷത്തിലധികം ആളുകൾക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് ഉണ്ടെന്നാണ് ആർത്രൈറ്റിസ് ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്. അമിതവണ്ണമുള്ളവരിൽ തേയ്മാനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു.

വിഷാദമുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഒന്ന്...

Follow Us:
Download App:
  • android
  • ios