കുട്ടികളില്‍ വിശപ്പ് കുറയാനുള്ള കാരണങ്ങള്‍ ഇതാകാം

Web Desk   | Asianet News
Published : Jan 10, 2021, 03:42 PM IST
കുട്ടികളില്‍ വിശപ്പ് കുറയാനുള്ള കാരണങ്ങള്‍ ഇതാകാം

Synopsis

വളരെ ഉയര്‍ന്ന തോതില്‍ കലോറി അടങ്ങിയതും എന്നാല്‍ കുറഞ്ഞ പോഷകമൂല്യം അടങ്ങിയതുമായ ഭക്ഷണമാണ് ജങ്ക് ഫുഡ്. ചിപ്‌സ്, ചോക്ലേറ്റ് മുതലായ ലഘുഭക്ഷണങ്ങള്‍ കഴിച്ച് വയറ് നിറയ്ക്കുകയാണെങ്കില്‍, പ്രധാന ഭക്ഷണത്തിനുള്ള സമയത്തു വിശപ്പുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ പൊതുവേ മടിയാണ്. എങ്ങനെ കൊടുത്താലും അവർ ഭക്ഷണം കഴിക്കാൻ തയ്യാറാകാറില്ല. മിക്ക കുട്ടികള്‍ക്കും വിശപ്പില്ലായ്മയോ ഭക്ഷണത്തോട് തന്നെ ഇഷ്ടമില്ലായ്മയോ തോന്നാറുണ്ട്. എന്ത് കൊണ്ടാണ് കുട്ടികളിൽ വിശപ്പ് കുറയുന്നത്..?

വളരെ ഉയര്‍ന്ന തോതില്‍ കലോറി അടങ്ങിയതും എന്നാല്‍ കുറഞ്ഞ പോഷകമൂല്യം അടങ്ങിയതുമായ ഭക്ഷണമാണ് ജങ്ക് ഫുഡ്. ചിപ്‌സ്, ചോക്ലേറ്റ് മുതലായ ലഘുഭക്ഷണങ്ങള്‍ കഴിച്ച് വയറ് നിറയ്ക്കുകയാണെങ്കില്‍, പ്രധാന ഭക്ഷണത്തിനുള്ള സമയത്തു വിശപ്പുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

വളര്‍ച്ചയ്ക്ക് ആവശ്യമായ ധാതുവാണ് സിങ്ക്. സിങ്കിന്റെ അഭാവം വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, വയറിളക്കം എന്നിവ ഉണ്ടാക്കുന്നു. ഇത് മാത്രമല്ല, ശരിയായ രീതിയില്‍ ദഹനം നടക്കാത്തത് മലബന്ധം, ഗ്യാസ്, അസിഡിറ്റി, വയറിളക്കം എന്നിവ ഉണ്ടാക്കുകയും അതുവഴി വിശപ്പില്ലായ്മയ്ക്ക് കാരണമാകുകയും ചെയ്യും.

ആരോഗ്യകരമായ പ്രാതല്‍ കുട്ടിയുടെ വിശപ്പ് വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കുട്ടികൾക്ക് പ്രഭാതഭക്ഷണം കൃത്യസമയത്ത് തന്നെ നൽകുക. കുട്ടികൾക്ക് ഇടേവളയിൽ കഴിക്കാൻ മിക്സ്ചർ, ബിസ്കറ്റ് തുടങ്ങിയ ബേക്കറി വിഭവങ്ങളാണ് നാം സാധാരണ തിരഞ്ഞെടുക്കാറുള്ളത്. അവ ഒഴിവാക്കി, പകരം പഴവർഗങ്ങൾ നൽകുക.

രാത്രിയില്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് വണ്ണം കൂടാന്‍ ഇടയാക്കുമോ?

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്