കുറഞ്ഞ രക്തസമ്മർദ്ദം; പ്രധാനപ്പെട്ട ലക്ഷണങ്ങൾ

By Web TeamFirst Published Jul 16, 2019, 11:46 AM IST
Highlights

ദാഹം, തലകറക്കം, ക്ഷീണം, ഹൃദയമിടിപ്പിലെ വ്യത്യാസം എന്നിവയെല്ലാം താഴ്ന്ന രക്തസമ്മർദ്ദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. 

രക്തസമ്മർദ്ദത്തെ ഒരു നിശബ്ദകൊലയാളി എന്നാണ് വിശേഷിപ്പിക്കുന്നത്. ബിപി കൂടിയാലും കുറഞ്ഞാലും അത് വലിയ പ്രശ്നം തന്നെയാണ്. ചിലർക്ക് ഉയർന്ന രക്തസമ്മർദ്ദമാണ് പ്രശ്നമെങ്കിൽ മറ്റ് ചിലർക്ക് താഴ്ന്ന രക്തസമ്മർദ്ദമാണ് പ്രശ്നം. രണ്ടും ഒരു പോലെ ആരോ​ഗ്യത്തെ ദോഷം ചെയ്യുന്നുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ അപേക്ഷിച്ച് താഴ്ന്ന രക്തസമ്മർദ്ദത്തിനാണ് കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുള്ളത്. 

രക്തസമ്മര്‍ദ്ദം താഴാന്‍ പലകാരണങ്ങളുണ്ട്. അതിലൊന്നാണ് ശരീരത്തില്‍ ജലാംശം കുറയുന്നത്. തുടര്‍ച്ചയായ ക്ഷീണം, തലകറങ്ങി വീഴുക, ദാഹം, തലകറക്കം,  ഹൃദയമിടിപ്പിലെ വ്യത്യാസം എന്നിവയെല്ലാം താഴ്ന്ന രക്തസമ്മർദ്ദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. രക്തം നഷ്ടമാകുമ്പോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം രക്തസമ്മര്‍ദ്ദം കുറയാം. 

ഓക്സിജനേറ്റഡ് ബ്ലഡ്‌ ശരീരത്തിന് ലഭിക്കാതെ വരുന്നതോടെ തലകറക്കം ഉണ്ടാകുന്നത് ലോ ബ്ലഡ്‌ പ്രഷര്‍ ഉള്ളവര്‍ക്ക് സാധാരണമാണ്. താഴ്ന്ന രക്തസമ്മർദ്ദമുള്ളവർ ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കൂട്ടുക, നാരങ്ങ വെള്ളത്തിൽ ഉപ്പിട്ട് കുടിക്കുന്നതും, കഞ്ഞിവെള്ളത്തില്‍ ഉപ്പുചേര്‍ത്ത് കുടിക്കുന്നതും കൂടുതല്‍ ഉപ്പ് ശരീരത്തിലെത്തിക്കാനുള്ള എളുപ്പവഴികളാണ്. ഡോക്ടറെ കണ്ട് ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുക. 

click me!