
ശരീരഭാരം കുറയ്ക്കാനായി (weight loss) പലതരത്തിലുള്ള ഡയറ്റുകൾ പിന്തുടരുന്നവരാണ് പലരും. എന്നാൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ കുറഞ്ഞ കലോറി (low calorie food) ഉള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയില്ലെങ്കിൽ ഭാരം കുറയാനുള്ള സാധ്യതകൾ വളരെ കുറവാണ്. ഉയർന്ന കലോറി ഉള്ള ഭക്ഷണം കഴിക്കുന്നത് ഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
കുറഞ്ഞ കലോറിയുള്ള ഭക്ഷണക്രമത്തിലേക്ക് വരുമ്പോൾ ഏത് ഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടതെന്നും ഏത് ഭക്ഷണം ഒഴിവാക്കണം എന്നതും മനസിലാക്കാൻ വളരെ പ്രയാസമാണ്. കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...
ഓട്സ്...
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് ഓട്സ്. അവയിൽ കലോറി കുറവാണെന്നു മാത്രമല്ല, പ്രോട്ടീനും ഫൈബറും കൂടുതലാണ്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. 1/2-കപ്പ് ഓട്സിൽ വെറും 148 കലോറിയാണ് അടങ്ങിയിരിക്കുന്നതെങ്കിലും 5.5 ഗ്രാം പ്രോട്ടീനും 3.8 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്.
മുട്ട...
മുട്ട പോഷക സമ്പുഷ്ടമാണ്. കലോറി നിയന്ത്രിത ഭക്ഷണത്തിൽ നിങ്ങൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കാൻ അവ സഹായിക്കും. മുട്ട പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും ഉറവിടമാണ്. പുഴുങ്ങിയോ, ഓംലെറ്റായോ ഒക്കെ മുട്ട കഴിക്കാം. മുട്ട കഴിച്ച് കഴിഞ്ഞാൽ കുറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും.
സൂപ്പ്...
സൂപ്പിൽ ധാരാളം ദ്രാവക അളവ് അടങ്ങിയിട്ടുണ്ടെങ്കിലും കലോറി കുറവാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണമാണ് വെജിറ്റബിൾ സൂപ്പ്.
ബെറിപ്പഴങ്ങൾ...
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി എന്നിവയിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമാണ്. ഇവയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം ശരീരഭാരം കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
ബദാം...
കലോറി കുറഞ്ഞ ഭക്ഷണമാണ് ബദാം. 12 ബദാമിൽ 100 കലോറി അടങ്ങിയിട്ടുണ്ട്. ദിവസവും ബദാം കഴിക്കുന്നത് വിശപ്പ് കുറയ്ക്കുക മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മത്സ്യം...
മത്സ്യത്തിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള മത്സ്യങ്ങളായ സാൽമൺ, മത്തി എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
തക്കാളി...
കലോറി കുറഞ്ഞ പച്ചക്കറിയാണ് തക്കാളി. തക്കാളിയിലെ ഉയർന്ന ജലാംശം, ഫൈബർ എന്നിവ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
ആപ്പിൾ...
ആപ്പിളിൽ കലോറിയും നാരുകളും കൂടുതലാണ്. ഒരു വലിയ ആപ്പിളിൽ 116 കലോറിയും 5.4 ഗ്രാം ഫൈബറും ഉണ്ട്. ശരീരഭാരം കുറയ്ക്കാൻ അവ സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
കരളിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...