പ്ര‌മേഹമുള്ളവർ കഴിക്കേണ്ട ഗ്ലൈസിമിക്‌ സൂചിക കുറഞ്ഞ 6 ഭക്ഷണങ്ങള്‍ ‍

Published : Sep 08, 2023, 09:06 PM IST
പ്ര‌മേഹമുള്ളവർ കഴിക്കേണ്ട ഗ്ലൈസിമിക്‌ സൂചിക കുറഞ്ഞ 6 ഭക്ഷണങ്ങള്‍ ‍

Synopsis

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക ജ്യൂസ് സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പോളിപെപ്റ്റൈഡ്-പി, ചരാന്റിൻ, വിസിൻ എന്നിവ ഗ്ലൂക്കോസ് കുറയ്ക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളാണ്.

മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. 

ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതിരിക്കുമ്പോഴോ അല്ലെങ്കിൽ അത് ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാനാകാതെ വരുമ്പോഴോ ഇത് സംഭവിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. 

പ്രമേഹമുള്ളവർ ഗ്ലൈസിമിക്‌ സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. നിങ്ങൾ എന്തെങ്കിലും കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രത്തോളം ഉയരുമെന്നതിന്റെ  സൂചകമാണ് ഗ്ലൈസെമിക് സൂചിക (Glycemic Index). 

70 ൽ കൂടുതൽ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളെ ഉയർന്നതും 56-69 സൂചികയുള്ളതിനെ മിതമായതുമെന്നും 55 ൽ താഴെയുള്ളവയെ വളരെ കുറവ് എന്നും രേഖപ്പെടുത്തുന്നു. കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങൾ ആരോഗ്യകരവും വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നവുമാണ്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.

പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിക്കാം ജിഐ കുറഞ്ഞ ഭക്ഷണങ്ങൾ ...

ഒന്ന്...

ചെറികളുടെ ജിഐ സ്കോർ 20 മാത്രമാണ്. അതിനാൽ പ്രമേഹരോ​ഗികൾക്ക് കഴിക്കാവുന്ന ഭക്ഷണമാണ്. ചെറിയിൽ കലോറി കുറവാണെങ്കിലും വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. അവ ആരോഗ്യമുള്ള ചർമ്മത്തിനും മുടിയ്ക്കും നല്ലതാണ്.

രണ്ട്...

വിറ്റാമിൻ സിയാൽ സമ്പന്നമായ ഓറഞ്ച് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന മറ്റൊരു പഴമാണ്. അവയുടെ ജിഐ സ്കോർ ഏകദേശം 40 ആണ്. ഓറഞ്ചിൽ കലോറി കുറവാണെങ്കിലും അസ്കോർബിക് ആസിഡും ബീറ്റാ കരോട്ടിനും ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. അവ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സഹായിക്കുകയും ചെയ്യും.

മൂന്ന്...

കുറഞ്ഞ ജിഐ അടങ്ങിയ മറ്റൊരു പഴമാണ് ആപ്പിൾ. ആപ്പിളിൽ ഫ്രക്ടോസ്, പോളിഫെനോൾസ്, ആന്തോസയാനിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം പ്രമേഹ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പഴം കഴിക്കുന്നത് എല്ലുകൾക്കും പല്ലുകൾക്കും മോണകൾക്കും ദഹന ആരോഗ്യത്തിനും നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

നാല്...

അരിക്ക്‌ പകരം ബാർലി ഉപയോഗിക്കുന്നത് പ്രമേഹ രോഗികൾക്ക്‌ നല്ലതാണ്‌. ഇവയുടെ ഗ്ലൈസിമിക്‌ സൂചിക വളരെ കുറവാണ്‌.

അഞ്ച്...

ഇരുമ്പ്, ഫോളേറ്റ് എന്നിവയാൽ സമ്പുഷ്ടമാണ് ചീര. ഇതിൽ ബീറ്റാ കരോട്ടിൻ, സിയാക്സാന്തിൻ, ല്യൂട്ടിൻ, ക്ലോറോഫിൽ എന്നിവ അടങ്ങിയിട്ടുണ്ട്. 

ആറ്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക ജ്യൂസ് സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പോളിപെപ്റ്റൈഡ്-പി, ചരാന്റിൻ, വിസിൻ എന്നിവ ഗ്ലൂക്കോസ് കുറയ്ക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളാണ്.

ദിവസവും കുതിർത്ത ബദാം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം