
ചീത്ത കൊളസ്ട്രോൾ സ്ത്രീകളിൽ പക്ഷാഘാതം ഉണ്ടാക്കാമെന്ന് പഠനം. എൽഡിഎൽ കൊളസ്ട്രോൾ 70 മില്ലിഗ്രാമിന് കുറഞ്ഞാൽ സ്ട്രോക്ക് ഉണ്ടാകാമെന്നാണ് ഗവേഷകർ പറയുന്നത്. സ്ട്രോക്ക് ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങളിലൊന്നാണ് എൽഡിഎൽ കൊളസ്ട്രോൾ. കൊഴുപ്പുള്ള ഭക്ഷണം, ജങ്ക് ഫുഡ് എന്നിവയുടെ അമിത ഉപയോഗമാണ് എൽഡിഎൽ കൊളസ്ട്രോൾ കൂടാനുള്ള കാരണമായി പറയുന്നത്.
എൽഡിഎൽ കൊളസ്ട്രോൾ പക്ഷാഘാതം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നുവെന്ന് ബ്രൈഗാം ആൻഡ് വുമൺ ഹോസ്പിറ്റലിലെ ഗവേഷകയായ പമേല റിസ്റ്റ് പറയുന്നു. എൽഡിഎൽ അമിത മായാൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകാനുമുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പമേല പറയുന്നു.
45 വയസിന് മുകളിലുള്ള 28,000 സ്ത്രീകളിൽ പഠനം നടത്തുകയായിരുന്നു. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുകയും ചെയ്യും. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം , പൊണ്ണത്തടി പോലുള്ള ആരോഗ്യപ്രശ്നങ്ങളാകും പിടിപെടുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam