യുവതിയുടെ കണ്ണില്‍ ജീവിച്ചിരുന്ന നാല് തേനീച്ചകളെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു

Published : Apr 11, 2019, 04:35 PM IST
യുവതിയുടെ കണ്ണില്‍ ജീവിച്ചിരുന്ന നാല് തേനീച്ചകളെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു

Synopsis

വിയര്‍പ്പ് തേനീച്ചകള്‍ എന്ന് വിളിക്കുന്നവയാണ് യുവതിയുടെ കണ്ണില്‍ നിന്നും നീക്കം ചെയ്തത് എന്നാണ് പറയുന്നത്. മനുഷ്യന്‍ അടക്കമുള്ളവയുടെ വിയര്‍പ്പ് ഗ്രന്ധികള്‍ ഇവയെ ആകര്‍ഷിക്കും

തായ്പേയി: തായ്വാന്‍ യുവതിയുടെ കണ്ണില്‍ ജീവിച്ചിരുന്ന നാല് തേനീച്ചകളെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. 28 കാരിയായി യുവതിയുടെ കണ്ണില്‍ നിന്നാണ് ചെറിയ തേനീച്ചകളെ നീക്കം ചെയ്തത്. ഹീ എന്നാണ് പെണ്‍കുട്ടിയുടെ പേര്. തായ്വാനിലെ ഫൂയീന്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് സംഭവം. ഡോ. ഹോങ്ങ് ചീയുടെ നേതൃത്വത്തിലാണ് കണ്ണില്‍ നിന്നും തേനീച്ചയെ നീക്കം ചെയ്തത്. 4 മില്ലി മീറ്റര്‍ നീളം തേനീച്ചകളുടെ കാലിന് ഉണ്ടെന്നാണ് . ഡോ. ഹോങ്ങ് ചീ ബിബിസിയോട് പറയുന്നത്. സംഭവം ഞെട്ടലുണ്ടാക്കിയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വിയര്‍പ്പ് തേനീച്ചകള്‍ എന്ന് വിളിക്കുന്നവയാണ് യുവതിയുടെ കണ്ണില്‍ നിന്നും നീക്കം ചെയ്തത് എന്നാണ് പറയുന്നത്. മനുഷ്യന്‍ അടക്കമുള്ളവയുടെ വിയര്‍പ്പ് ഗ്രന്ധികള്‍ ഇവയെ ആകര്‍ഷിക്കും. ചിലപ്പോള്‍ ഇവ കണ്ണീരും കുടിക്കും ഇത്തരത്തിലാണ് കണ്ണില്‍ എത്തിയിക്കാന്‍ സാധ്യത എന്നാണ് കനാസസ് എന്‍റമോളജി സോസേറ്റി പറയുന്നത്. കണ്ണീരിലെ കൂടിയ പ്രോട്ടീന്‍ ഇത്തരം ജീവികള്‍ ഇഷ്ടമാണ്. 

തേനീച്ചകളെ നീക്കം ചെയ്ത് പൂര്‍ണ്ണമായും സുഖമായി യുവതി ആശുപത്രി വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ യുവതി തങ്ങളുടെ കുടുംബാങ്ങളുടെ ഒരു ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. പൂര്‍വ്വികരുടെ ശവകുടീരം സന്ദര്‍ശിക്കുന്ന ഈ പരിപാടിക്കിടയില്‍ വലിയ കാറ്റ് ഉണ്ടാകുകയും യുവതിയുടെ കണ്ണില്‍ പൊടി വീഴുകയും ചെയ്തിരുന്നു. ഈ കാറ്റിലാണ് തേനീച്ചകള്‍ കണ്ണില്‍ എത്താന്‍ സാധ്യത എന്നാണ് കരുതുന്നത്.

ചില മണിക്കൂറുകള്‍ കണ്ണ് തടിച്ച് വന്നതോടെ ദക്ഷിണ തായ്വാനിലെ ആശുപത്രിയില്‍ യുവതി ചികില്‍സ സഹായം തേടി. തന്‍റെ കണ്ണ് പൂര്‍ണ്ണമായും അടയ്ക്കാന്‍ അവള്‍ക്ക് സാധിക്കുന്നില്ലായിരുന്നു. അത്തരത്തിലുള്ള ചെറിയ വിടവില്‍ കൂടി നോക്കിയപ്പോള്‍ തന്നെ ഒരു ജീവിയുടെ കാല് കാണുവാന്‍ സാധിച്ചു.ആ കാലുകളില്‍ പിടിച്ച് അവയെ ശ്രദ്ധപൂര്‍വ്വം നീക്കം ചെയ്യുകയായിരുന്നു. ആ പ്രാണികള്‍ക്ക് എല്ലാം അപ്പോള്‍ ജീവനുണ്ടായിരുന്നു. ആശുപത്രിയിലെ കണ്ണുവിഭാഗം പ്രഫസറായ ഡോ. ഹോങ്ങ് ബിബിസിയോട് പറഞ്ഞു. കാറ്റ് അടിച്ചപ്പോള്‍ മാത്രം കണ്ണില്‍ എത്തിയവയായിരിക്കാം ഇവ, സാധാരണയായി വിയര്‍പ്പ് കുടിക്കും എങ്കിലും മനുഷ്യരെ ഇവ ആക്രമിക്കാറില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!